റെക്കോർഡ് കുതിപ്പിന് ശേഷം സ്വർണവിലയിൽ നേരിയ കുറവ്, ദുബൈ വിപണിയിലെ ഇന്നത്തെ സ്വർണവില

റെക്കോർഡ് വർധനവിന് ശേഷം ദുബൈ വിപണിയിൽ സ്വർണവിലയിൽ നേരിയ കുറവ്. തിങ്കളാഴ്ചത്തെ റെക്കോര്‍ഡ് വില വര്‍ധനവിന് ശേഷം ചൊവ്വാഴ്ച രാവിലെ വ്യാപാരത്തിന്‍റെ തുടക്കത്തിൽ ദുബായ് വിപണിയിൽ സ്വർണ്ണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ ശേഷമാണ് വിലയിൽ ഈ നേരിയ കുറവുണ്ടായത്.

ദുബൈയിലെ ഇന്നത്തെ വില
(ചൊവ്വാഴ്ച രാവിലെ 9 മണിക്ക്)

24 കാരറ്റ്: 554.0 ദിർഹം (ഗ്രാമിന്)

22 കാരറ്റ്: 513.0 ദിർഹം (ഗ്രാമിന്)

21 കാരറ്റ്: 491.75 ദിർഹം (ഗ്രാമിന്)

18 കാരറ്റ്: 421.5 ദിർഹം (ഗ്രാമിന്)

തിങ്കളാഴ്ച വൈകുന്നേരം 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 555.75 ദിർഹം എന്ന റെക്കോർഡ് നിരക്കിലെത്തിയിരുന്നു. ഒറ്റ ദിവസം കൊണ്ട് 12.5 ദിർഹത്തിന്റെ വർധനവാണ് അന്നുണ്ടായത്.

Leave a Reply