റമദാനിൽ തിരക്കേറിയ സമയങ്ങളിൽ പ്രധാന നിരത്തുകളിൽ ഭാരമേറിയ വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായി അബുദാബി പോലീസ്

ഈ വർഷത്തെ റമദാൻ മാസത്തിൽ എമിറേറ്റിലെ പ്രധാന റോഡുകളിൽ തിരക്കേറിയ സമയങ്ങളിൽ ഭാരമേറിയ വാഹനങ്ങളും, ട്രക്കുകളും മറ്റും പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി അബുദാബി പോലീസ് അറിയിച്ചു.

റമദാനിൽ റോഡുകളിലെ ഗതാഗതം സുഗമമാക്കുന്നതിനും, റോഡപകടങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനുമായാണ് ഈ നടപടി. ഈ അറിയിപ്പ് പ്രകാരം അബുദാബിയിലെയും, അൽഐനിലെയും റോഡുകളിൽ റമദാൻ മാസത്തിൽ രാവിലെ 08:00 മുതൽ 10:00 വരെയും, ഉച്ചയ്ക്ക് 2:00 മുതൽ വൈകീട്ട് 4:00 വരെയും ഹെവി ഡ്യൂട്ടി ട്രക്കുകൾ, ലോറികൾ, 50-ലധികം യാത്രക്കാരെ വഹിക്കുന്ന ബസുകൾ എന്നിവയ്ക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഈ വിലക്ക് റമദാൻ മാസത്തിലുടനീളം ബാധകമാണ്. ഈ നിർദ്ദേശം കൃത്യമായി പാലിക്കാനും, റമദാൻ മാസത്തിൽ എമിറേറ്റിലെ റോഡുകൾ സുരക്ഷിതമാക്കുന്നതിന് സഹകരിക്കാനും അബുദാബി പോലീസ് ഹെവി ഡ്യൂട്ടി ട്രക്കുകളുടെ ഡ്രൈവർമാരോട് ആഹ്വാനം ചെയ്തു. ഈ നിർദ്ദേശം സംബന്ധിച്ച ലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾക്കായി പ്രത്യേക ട്രാഫിക് പെട്രോൾ സംഘങ്ങളെ എല്ലാ റോഡുകളിലും നിയോഗിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമെ ഇത്തരം നിരീക്ഷണങ്ങൾക്കായി സ്മാർട്ട് സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതുമാണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply