രണ്ട് പ്രധാന ഹൈവേയിലെ വേഗപരിധി പുതുക്കി പ്രഖ്യാപിച്ച് അബുദാബി;

അബുദാബി: ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡ് (E11) എന്ന പാതയിലെ വേഗപരിധി 160 കിലോമീറ്ററിൽ നിന്നു 140 കിലോമീറ്ററിലേക്കും അബുദാബി-സൈ്വഹാൻ റോഡ് (E20) എന്ന പാതയിലെ വേഗപരിധി 120 കിലോമീറ്ററിൽ നിന്നു 100 കിലോമീറ്ററിലേക്കും കുറച്ചതായി അബുദാബി മൊബിലിറ്റി പ്രഖ്യാപിച്ചു. ഈ വേഗപരിധി കുറവ് 2025 ഏപ്രിൽ 14 മുതൽ പ്രാബല്യത്തിൽ വരും.

റോഡിലുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാനും റോഡ് സുരക്ഷ മെച്ചപ്പെടുത്താനുമായി തുടർച്ചയായി കൈക്കൊണ്ടുവരുന്ന നടപടികളുടെ ഭാഗമായാണ് ഈ തീരുമാനമെന്ന് അധികൃതർ അറിയിച്ചു. പുതിയ വേഗപരിധി കൃത്യമായി പാലിക്കുകയും എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാൻ ജാഗ്രതയോടെ വാഹനങ്ങൾ ഓടിക്കണമെന്നും അബുദാബി പോലീസ് ഓർമ്മിപ്പിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply