യു എ ഇ : അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും യു എ ഇ യുടെ തീരപ്രദേശങ്ങളിലും, കിഴക്കൻ പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.ഇന്ന് രാത്രിയും ഞായറാഴ്ച വെളുപ്പിനും അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് കൂടുതലായിരിക്കും. 35 ശതമാനത്തിനും 85 ശതമാനത്തിനും ഇടയിലായിരിക്കും ഈർപ്പത്തിന്റെ അളവ്. മിതമായ തണുത്ത കാറ്റിനും സാധ്യതയുണ്ട്. അബുദാബിയിലും ദുബായിലും 29 ഡിഗ്രി സെൽഷ്യസിനും 30 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിലേക്കും ഉയർന്ന അന്തരീക്ഷ താപനില. നഗര പ്രദേശങ്ങളിൽ താഴ്ന്ന താപനില 22 ഡിഗ്രി സെൽഷ്യസ് ആയിരിക്കും അതേസമയം ഉൾ പ്രദേശങ്ങളിൽ താപനില 14 ഡിഗ്രി സെൽഷ്യസ് വരെ താഴും.കടൽ പൊതുവെ ശാ ന്തമായിരിക്കും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

