യു എ ഇ : രാജ്യത്ത് ജീവത്യാഗം ചെയ്ത ധീര ജവാന്മാർക്ക് ആദരവുകൾ അർപ്പിച്ച് യു എ ഇ യിലെ ഇന്ത്യൻ വ്യവസായി ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എം.എ. യൂസഫലി. ഈ രാജ്യത്തിൻ്റെ ദീർഘവീക്ഷണമുള്ള നേതാക്കൾക്കും രാജ്യത്തെ ജനങ്ങൾക്കും യുഎഇ 51-ാം ദേശീയ ദിനമാഘോഷിക്കുന്ന വേളയിൽ ഊഷ്മളമായ ആശംസകൾ നേരുന്നുവെന്നും യൂസഫലി പറഞ്ഞു.
ഒരു രാജ്യത്തിന്റെ ഹൃദയം അവിടുത്തെ ജനങ്ങളാണ്. രാജ്യത്തിന്റെ മൂല്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി സൈനിക സേവനത്തിനിടയിലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കിയിലും ജീവത്യാഗം ചെയ്തവരെ ആദരവോടെ വണങ്ങുന്നു. നേട്ടങ്ങൾക്കായുള്ള ദൗത്യത്തിൽ എല്ലാവരെയും പ്രചോദിപ്പിക്കുന്ന യുഎഇ നേതാക്കൾക്ക് ആദരവ് അർപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മരുഭൂമിയിൽ നിന്ന് അഭിവൃദ്ധിയുടെ ലോകത്തേക്ക് വളർന്ന നാട് ഇന്ന് ലോകത്ത് എല്ലാവർക്കും അവസരം നൽകുന്ന നാടായി മാറിക്കഴിഞ്ഞു. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടെ യുഎഇ അത്ഭുതകരമായ പുരോഗതി കൈവരിച്ചു. ആധുനികതയെ സ്വാഗതം ചെയ്യുമ്പോഴും, മാനുഷിക മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്നു. വികസനത്തിന്റെ ആറാം ദശകത്തിലേയ്ക്ക് പ്രവേശിക്കുമ്പോൾ ഐ ക്യത്തോടെ ഒന്നിച്ച് മുന്നേറാൻ പ്രതിജ്ഞയെടുക്കാം. പ്രിയപ്പെട്ട യുഎഇക്ക് ഇനിയുള്ള നാളുകൾ കൂടുതൽ തിളക്കമുള്ളതാകട്ടെയെന്ന് ആശംസിച്ചു.ഡിസംബർ രണ്ടിനാണ് യു എ ഇ ദേശീയ ദിനം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

