യു എ ഇ പ്രസിഡണ്ട് ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഫോണിൽ സംവദിച്ചു

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ചു. പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ നിലവിലെ സാഹചര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഗാസ മുനമ്പിൽ അനുദിനം രൂക്ഷമാകുന്ന മാനുഷിക പ്രതിസന്ധി, ഇത് പശ്ചിമേഷ്യൻ മേഖലയിൽ ഉണ്ടാക്കുന്ന ചലനങ്ങൾ എന്നിവ ഇരുവരും വിശദമായി അവലോകനം ചെയ്തു. മേഖലയിൽ സുസ്ഥിരമായ സമാധാനം കൈവരിക്കുന്നതിന് അടിയന്തിരമായി കൈക്കൊള്ളേണ്ടതായ നടപടികൾ, നയതന്ത്രപരമായ സമീപനങ്ങൾ എന്നിവ ഇരുവരും പരിശോധിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply