യുഎഇ ദേശീയ ദിനം ; 2,269 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡൻ്റ്

യുഎഇയുടെ ദേശീയ ദിനം പ്രമാണിച്ച് 2,269 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ്‌ ബിൻ സായിദ് അൽ നഹ്യാന്‍റെ ഉത്തരവ്. ഇവരുടെ പിഴത്തുക ഉൾപ്പടെ ഒഴിവാക്കും. ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് മോചനം പ്രഖ്യാപിച്ചത്.

യുഎഇയില്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് നേരത്തെ പൊതു, സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ആകെ നാല് ദിവസമാണ് അവധി ലഭിക്കുക. സ്വകാര്യ മേഖലയ്ക്ക് ഡിസംബര്‍ 2,3 തീയതികളിലാണ് പൊതു അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ശമ്പളത്തോട് കൂടിയ അവധിയാണ് ഇത്. അവധി തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ്. വാരാന്ത്യ അവധി ദിവസങ്ങളായ ശനി, ഞായര്‍ കൂടി കണക്കിലെടുക്കുമ്പോള്‍ തുടര്‍ച്ചയായി നാല് ദിവസമാണ് ലഭിക്കുക.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply