യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസവും കനത്ത മഴ ലഭിച്ചു. ദുബൈ അടക്കം മിക്ക എമിറേറ്റുകളിലും ശനിയാഴ്ചയുടെ തുടർച്ചയായാണ് കഴിഞ്ഞ ദിവസവും രാവിലെ നല്ല മഴ പെയ്തത്. പലയിടങ്ങളിലും വാദികൾ നിറഞ്ഞൊഴുകുകയും റോഡിൽ വെള്ളം നിറയുകയും ചെയ്തു.
വരും ദിവസങ്ങളിലും മഴ സാധ്യതയുള്ളതിനാൽ ജാഗ്രതപാലിക്കണമെന്ന് ജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ തീരദേശ, വടക്ക്, കിഴക്കൻ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ഹത്തയിലും കനത്ത മഴ പെയ്തു. പലയിടങ്ങളിലും ശക്തമായ കാറ്റും വീശി.
മഴ പെയ്യുന്ന സാഹചര്യത്തിൽ റോഡിൽ ഡ്രൈവർമാർ കൂടുതൽ ശ്രദ്ധ നൽകണമെന്നും , സൂചനാ ബോർഡുകളിലെ വേഗപരിധി പാലിക്കണമെന്നും അബൂദബി പൊലീസ് പ്രസ്താവനയിലൂടെ നിർദേശം നൽകിയിട്ടുണ്ട്. ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിലും മഴ ലഭിച്ചു. വ്യാഴാഴ്ച വരെ വിവിധ സ്ഥലങ്ങളിൽ മഴ ലഭിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

