യുഎഇയുടെ വിദേശവ്യാപാരം 17% വർധിച്ച് 2.2 ലക്ഷം കോടി ദിർഹമായി ഉയർന്നു. കഴിഞ്ഞ വർഷം 2 ലക്ഷം കോടി ദിർഹമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. വിദേശവ്യാപാരം 2 ലക്ഷം കോടി ദിർഹത്തിനു മുകളിൽ കടക്കുന്നതും ആദ്യമാണ്.
എണ്ണയിതര വ്യാപാരം 28% വർധിച്ച് 1.91 ലക്ഷം കോടി ഉയർന്നു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് വിദേശ വ്യാപാരത്തിൽ രാജ്യത്തിന്റെ മുന്നേറ്റം വിശദീകരിച്ചത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

