യുഎഇയുടെ ഏതാനം ഇടങ്ങളിൽ നവംബർ 8 വരെ മഴയ്ക്ക് സാധ്യത

യുഎഇയുടെ ഏതാനം മേഖലകളിൽ 2023 നവംബർ 8, ബുധനാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം, 2023 നവംബർ 4 മുതൽ നവംബർ 8 വരെ യു എ ഇയിൽ ഒരു ന്യൂനമർദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നതിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായി യു എ ഇയുടെ വടക്ക്, കിഴക്കൻ മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഏതാനം ഇടങ്ങളിൽ ഈ കാലയളവിൽ ശക്തമായ മഴ ലഭിക്കാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വടക്ക്, കിഴക്കൻ മേഖലകളിലും, രാജ്യത്തിന്റെ തീരപ്രദേശങ്ങളിലും ഈ കാലയളവിൽ മഴയോടൊപ്പം അന്തരീക്ഷ താപനില താഴുന്നതിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ചെറിയ രീതിയിലുള്ള വടക്കുപടിഞ്ഞാറൻ കാറ്റിന്റെ പ്രഭാവം പൊടിക്കാറ്റിന് ഇടയാക്കാമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply