യുഎഇയിൽ റമസാൻ 19നാകാൻ സാധ്യതയെന്നു ജ്യോതിശാസ്ത്രജ്ഞർ. ഇത്തവണ റമസാൻ 30 ദിവസം നീണ്ടുനിൽക്കാനാണു സാധ്യത. ഇതനുസരിച്ച് ഈദുൽഫിത്ർ (ചെറിയ പെരുന്നാൾ) മാർച്ച് 20ന് ആയേക്കും.അതതു രാജ്യത്തു മാസപ്പിറവി കാണുന്നതിന് അനുസരിച്ചു മതകാര്യ വകുപ്പാണു റമസാൻ വ്രതാരംഭ തീയതി പ്രഖ്യാപിക്കുക. ഇത്തവണ വ്രതാനുഷ്ഠാന സമയം 12 മുതൽ 13 മണിക്കൂർ വരെയായി കുറയുന്നതും തണുപ്പുകാലത്താകുന്നതും പ്രവാസികൾക്ക് ആശ്വാസം പകരും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

