യു.എ.ഇയില്‍ താമസിക്കുന്ന ഇന്ത്യൻ മുൻ സൈനിക ഉദ്യോഗസ്ഥരെ ആദരിച്ച് പ്രവാസലോകം. അബൂദബി സാംസ്കാരിക വേദിയാണ് ‘സല്യൂട്ടിങ് ദ റിയല്‍ ഹീറോസ്’ എന്ന ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. ഇത് ഒമ്പതാം തവണയാണ് ജവാന്മാരെ ആദരിക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത്. ഇക്കുറി മലയാളികള്‍ അടക്കമുള്ള 30 സൈനികര്‍ ആദരമേറ്റുവാങ്ങി.
അമര്‍ ജവാന് ജ്യോതിയില്‍ പുഷാപര്‍ച്ചന നടത്തി. കേരളം, ഹരിയാന, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, കര്‍ണാടക, തമിഴ്നാട്, ബിഹാര്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും പങ്കെടുത്തു. ആര്‍മി, നേവി, എയര്‍ഫോഴ്സ്, സി.ആര്.പി.എഫ്, ബി.എസ്.എഫ്. അസം റൈഫിള്‍സ്, ഇന്തോ-തിബത്തന്‍ ബോര്‍ഡര്‍ പൊലീസ് എന്നീ വിഭാഗങ്ങളിലെ കേണല്‍ മുതല്‍ കോണ്‍സ്റ്റബിള്‍ വരെയുള്ള റാങ്കുകാരെയാണ് ആദരിച്ചത്. ക്യാപ്റ്റന്‍ മിനി ജോണ്‍, ലഫ്. കമാൻഡർ ലളിത എന്നീ മലയാളി സൈനികര്‍ അടക്കം ലഫ്. കേണൽ ഡോ. മമത മിശ്ര, ഫ്ലൈറ്റ് വിങ് കമാൻഡർ ഡോ. വേല സച്ദേവ എന്നിവരും പങ്കെടുത്തു.ബാലവേദി അംഗങ്ങള്‍ ആലപിച്ച യു.എ.ഇ-ഇന്ത്യ ദേശീയ ഗാനത്തോടെ പരിപാടി ഗ്രൂപ് ക്യാപ്റ്റന്‍ ഹര്‍പ്രീത് സിങ് ലുപ്ത്ര ഉദ്ഘാടനം ചെയ്തു. അബൂദബി സാംസ്കാരിക വേദി പ്രസിഡന്റ് ടി.വി. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

