രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയ നിരവധി പര്യവേക്ഷണങ്ങൾ നടപ്പിലാക്കി ശ്രദ്ധാകേന്ദ്രമായിത്തീർന്ന മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം ഇനി മ്യൂറൽ ചിത്രങ്ങളിൽ തിളങ്ങും.ബഹിരാകാശ കേന്ദ്രത്തിന്റെ ചുമരിലാണ് യു.എ.ഇയുടെ ബഹിരാകാശ ദൗത്യങ്ങളെ പ്രതിഫലിപ്പിക്കുന്ന മനോഹര ചിത്രം വരച്ചത്. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം എന്നിവരുടെ ചിത്രങ്ങൾക്കൊപ്പം ബഹിരാകാശ ദൗത്യം, ചാന്ദ്ര ദൗത്യം, ചൊവ്വ ദൗത്യം എന്നിവ സംബന്ധിച്ച ചിഹ്നങ്ങളും ചിത്രത്തിലുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

