യു എ ഇ : യു എ ഇ യുടെ ഗോ ചാറ്റ് മെസ്സഞ്ചറിന് ആഗോളതലത്തിൽ പ്രചാരമേറുന്നു. ലോകമെമ്പാടുമുള്ള മൂന്നര ലക്ഷത്തിലധികം ഉപഭോക്താക്കൾ ഇതിനോടകം ഗോ ചാറ്റ് മെസ്സഞ്ചർ ഡൗൺലോഡ് ചെയ്ത് കഴിഞ്ഞു. വീഡിയോ കോളുകളും, ഓഡിയോ കോളുകളും ചെയ്യാൻ കഴിയുന്ന യു എ ഇ യുടെ പ്രഥമ ബ്രാന്റായ എത്തിസലാത്തിന്റേതാണ് ഗോ ചാറ്റ് മെസ്സഞ്ചർ.വോയിസ് കോളുകൾ, വീഡിയോ കോളുകൾ, ചാറ്റിങ്, പണ വിനിമയം, ബിൽ പേയ്‌മെന്റുകൾ, ഗെയിമുകൾ തുടങ്ങി നിരവധി സേവനങ്ങളാണ് ഗോ ചാറ്റ് ആപ്പ് നൽകുന്നത്.ഫോൺ നമ്പർ രജിസ്റ്റർ ചെയ്തുകൊണ്ട് നമുക്ക് ഈ ആപ്പ് ഉപയോഗിക്കാൻ സാധിക്കും. ഐഒഎസ് ആപ്പ് സ്റ്റോറുകൾ വഴിയും ആൻഡ്രോയിഡ് വഴിയും ഗോ ചാറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെട്ട ബ്രാന്റുകൾ ഫോളോ ചെയ്യാനും, അവയുടെ ഏറ്റവും പുതിയ വിവരങ്ങൾ അറിയാനും ഗോ ചാറ്റിൽ അവസരമുണ്ട്. ഇഷ്ടപ്പെട്ട സാധനങ്ങൾ വാങ്ങാനും ഈ ആപ്പ് വഴി സാധിക്കും. നമ്മുടെ ഫ്രൻസിനെയോ, ബന്ധുക്കളെയോ ആപ്പിലേക്ക് ഫോൺ കോൺടാക്ട് വഴി ക്ഷണിക്കുന്നതിലൂടെ സമ്മാനമായി ദിവസവും 2500 പുതിയ സ്മൈലികൾ നേടാൻ സാധിക്കും.ലോകത്തെവിടെയും, ആർക്കും ഗോ ചാറ്റിന്റെ സേവനങ്ങൾ ലഭ്യമാകും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

