ദുബായ് : അഞ്ചുവർഷത്തിനിടെ ദുബായ് പോലീസിന്റെ മയക്ക് മരുന്ന് മോചിത സംവിധാനത്തിലൂടെ ജീവിതം തിരിച്ച് പിടിച്ച് 576 പേർ. മയക്കുമരുന്ന് ഉപയോഗിക്കുന്നവർ സ്വയമോ കുടുംബങ്ങൾ വഴിയോ വിമുക്തി നേടുന്നതിന് പെലീസിനെ സമീപിച്ചാൽ നേരത്തേ ചെയ്ത മയക്ക് മരുന്ന് കുറ്റത്തിന് കേസെടുക്കുകയില്ല. ഇതിലൂടെ നിരവധി പേരാണ് ചികിത്സക്ക് പേടിയില്ലാതെ പൊലീസിനെ സമീപിക്കാൻ തുടങ്ങിയതെന്ന് അധികൃതർ പറയുന്നു. ദുബൈ പൊലീസ് മയക്കുമരുന്ന് വിരുദ്ധ വകുപ്പിന്റെ വാർഷിക വിലയിരുത്തലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതുസംബന്ധിച്ച കണക്കുകൾ ഹിമായ ഇന്റർനാഷനൽ കഴിഞ്ഞദിവസമാണ് പുറത്തുവിട്ടത്. യു.എ.ഇ മയക്കുമരുന്ന് വിരുദ്ധ നിയമത്തിലെ ആനുകൂല്യം ഇത്തരക്കാർക്ക് ലഭിച്ചിട്ടുണ്ട്.അവലോകന യോഗത്തിൽ ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി അടക്കം ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. മയക്കുമരുന്ന് കടത്തുകാരെയും വിൽപനക്കാരെയും കണ്ടെത്തുന്നതിനും പിടികൂടുന്നതിനും നൂതനമായ സംവിധാനങ്ങൾ വികസിപ്പിച്ച മയക്കുമരുന്ന് വിരുദ്ധ വകുപ്പിന്റെ പ്രവർത്തനങ്ങളെ കമാൻഡർ ഇൻ ചീഫ് പ്രശംസിച്ചു. വാർഷിക റിപ്പോർട്ടനുസരിച്ച് കഴിഞ്ഞവർഷം ആറു ടൺ 634 കിലോ മയക്കുമരുന്നും ഗുളികകളും വകുപ്പ് പിടികൂടിയിട്ടുണ്ട്. കഴിഞ്ഞവർഷം, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ആൻറി നാർക്കോട്ടിക്സ്, 27 രാജ്യങ്ങളിലേക്ക് 89 സുരക്ഷ മുന്നറിയിപ്പുകൾ കൈമാറിയിട്ടുണ്ട്. ഇതിലൂടെ 36 അന്താരാഷ്ട്ര പ്രതികളെ അറസ്റ്റ്ചെയ്യാനായി. മയക്കുമരുന്ന് കടത്തും വിൽപനയുമായി ബന്ധപ്പെട്ട 340 വെബ്സൈറ്റുകളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തിട്ടുമുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

