ബുർജ് ഖലീഫ നടന്ന് കീഴടക്കി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും

ദുബായ്∙: ബുർജ് ഖലീഫയും നടന്നു കീഴടക്കി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. ദുബായ് ഫിറ്റ്നസ് ചാലഞ്ച് സമാപിച്ചെങ്കിലും കായിക ക്ഷമത തെളിയിച്ചു ഷെയ്ഖ് ഹംദാൻ വീണ്ടും വെല്ലുവിളിക്കുന്നു. സാഹസിക കായിക പ്രകടനങ്ങൾക്കൊണ്ട് സ്വയം വെല്ലുവിളിക്കുകയും കായിക ക്ഷമത ദിനം പ്രതി കൂട്ടുകയും ചെയ്യുന്ന മാതൃകാ വ്യക്തി ബുർജ് ഖലീഫയുടെ 160 നിലകൾ 37 മിനിറ്റും 38 സെക്കൻഡും എടുത്താണ് കീഴടക്കിയത്. ബുർജ് ഖലീഫ ചാലഞ്ച് എന്നു പേരിട്ട പ്രകടനത്തിന്റെ മുന്നൊരുക്കം ഫസാ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ഈ നടന്നു കയറ്റത്തിൽ 710 കാലറിയാണ് എരിഞ്ഞില്ലാതായത്.

കഴിഞ്ഞ ആഴ്ച നടന്ന ദുബായ് റണ്ണിൽ 10 കിലോമീറ്റർ ഓട്ടത്തിൽ ഷെയ്ഖ് ഹംദാൻ പങ്കെടുത്തിരുന്നു. സ്കൈ ഡൈവിങ്, മലകയറ്റം, ഗ്ലൈഡിങ് തുടങ്ങിയ സാഹസിക വിനോദങ്ങളിലും ഹംദാൻ തന്റെ ആരാധകരെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply