ബംഗളൂരുവിലേക്ക് മൂന്ന് അധിക സർവീസുമായി ഇത്തിഹാദ്

യു.എ.ഇ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയർവേസ് ഇന്ത്യയിലേക്കും ഗൾഫ് നഗരങ്ങളിലേക്കും സർവീസ് വർധിപ്പിക്കുന്നു. ബംഗളൂരു, കൊൽക്കത്ത വിമാനത്താവളങ്ങളിലേക്ക് ഈ വർഷം ജൂൺ മുതലാണ് അധിക സർവീസ് ആരംഭിക്കുന്നത്.

ജൂൺ 15 മുതൽ ബംഗളൂരുവിലേക്ക് ആഴ്ചയിൽ മൂന്ന് അധിക സർവീസുകളാണ് ഇത്തിഹാദ് എയർവേസ് പ്രഖ്യാപിച്ചത്. ഇതോടെ അബൂദബിയിൽ നിന്ന് ബംഗളൂരവിലേക്കുള്ള ഇത്തിഹാദ് വിമാനങ്ങളുടെ എണ്ണം ആഴ്ചയിൽ 17 ആയി വർധിക്കും. കൊൽക്കത്തയിലേക്ക് ഒരു അധിക സർവീസാണ് ഏർപ്പെടുത്തുന്നത്. കൊൽക്കത്ത സർവീസിന്റെ എണ്ണം ഇതോടെ ആഴ്ചയിൽ എട്ടായി ഉയരും.

കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും ജനുവരി ഒന്ന് മുതൽ ആഴ്ചയിൽ ഏഴ് സർവീസുകൾ നേരത്തേ ആരംഭിച്ചിരുന്നു. സൗദിയിലെ ജിദ്ദയിലേക്കും റിയാദിലേക്കും ആഴ്ചയിൽ ഏഴ് പുതിയ സർവീസുകളും ഇത്തിഹാദ് ഇന്ന് പ്രഖ്യാപിച്ചു. മാർച്ച് 15 മുതലാണ് സൗദിയിലേക്കുള്ള പുതിയ സർവീസുകൾ ആരംഭിക്കുക.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply