ഫാൻസി നമ്പറുകളുടെ ലേലത്തിനായി പുതിയ പട്ടിക പുറത്തുവിട്ടു ദുബായ് ആർടിഎ. 2, 3, 4, 5 അക്കങ്ങളിൽ 90 നമ്പറുകളാണു ലേലത്തിനുള്ളത്. ഇതിൽ എഎ 25, ബിബി 12, ബിബി 30 തുടങ്ങിയ നമ്പറുകളും ഉൾപ്പെടുന്നു. AA, BB, CC, K, N, O, R, T, U, V, W, X, Y, Z സീരിസുകളിലാണ് നമ്പറുകൾ. 27നു വൈകുന്നേരം നാലരയ്ക്കു ഹബ്ത്തൂർ സിറ്റിയിലെ ഹിൽട്ടണിലാണ് നമ്പറുകളുടെ ലേലം.
ഇന്നുമുതൽ ഓൺലൈനായി നമ്പറുകൾ ബുക്ക് ചെയ്യാം. www.rta.ae വെബ്സൈറ്റ് വഴിയോ ആർടിഎ ദുബായ് ആപ്പ് വഴിയോ, ഉംറമൂൽ, ദെയ്റ, ബർഷ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രം വഴിയോ നമ്പറുകൾ ബുക്ക് ചെയ്യാം. ലേലം ഉറപ്പിക്കുന്ന നമ്പറുകളുടെ തുകയ്ക്ക് 5 ശതമാനം വാറ്റും ബാധകമാണ്. 25,000 ദിർഹം സെക്യൂരിറ്റി ഡിപ്പോസിറ്റ് നൽകുന്നവർക്കാണു ലേലത്തിൽ പങ്കെടുക്കാൻ അനുമതി. 120 ദിർഹം റജിസ്ട്രേഷൻ ഫീസും ഉണ്ടായിരിക്കും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

