പ്രവാസി മലയാളി അബുദാബിയിൽ മരിച്ചു, വിട പറഞ്ഞത് കൊല്ലം സ്വദേശി

പ്രവാസി മലയാളി അബുദാബിയിൽ മരിച്ചു. കൊല്ലം ഇരവിപുരം കൊല്ലൂർവിള കലാ ജംഗ്ഷന് സമീപം ആസാദ് നഗറിൽ ലാലി എം അലിയാണ് മരണപ്പെട്ടത്. 40 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. പരേതരായ മുഹമ്മദ് അലിയുടെയും ആമിനാ ബീവിയുടെയും മകനാണ്. നജിദയാണ് ഭാര്യ. മക്കൾ: റൗസ, മുഹമ്മദ് റഊഫ്. തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Leave a Reply