പതിനൊന്നാമത് ദുബായ് ഫുഡ് ഫെസ്റ്റിവൽ 2024 ഏപ്രിൽ 19 മുതൽ ആരംഭിക്കും

ദുബായ് ഫുഡ് ഫെസ്റ്റിവലിന്റെ പതിനൊന്നാമത് പതിപ്പ് 2024 ഏപ്രിൽ 19, വെള്ളിയാഴ്ച മുതൽ ആരംഭിക്കും. ദുബായിൽ വാർഷികാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഈ ഭക്ഷണമേളയുടെ പതിനൊന്നാമത് പതിപ്പ് 2024 ഏപ്രിൽ 19 മുതൽ മെയ് 12 വരെ ഭക്ഷണപ്രേമികൾക്കായി വിരുന്ന് ഒരുക്കുന്നതാണ്. എമിറേറ്റിലെ ഏറ്റവും മികച്ച രുചിയനുഭവങ്ങളുടെ ഒത്ത് ചേരലാണ് ദുബായ് ഫുഡ് ഫെസ്റ്റിവൽ.

ഇതിന്റെ ഭാഗമായി എമിറേറ്റിലുടനീളം വിവിധ രീതിയിലുള്ള രുചിയനുഭവങ്ങൾ, പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നതാണ്. ഇരുനൂറിലധികം രാജ്യങ്ങളിൽ നിന്നുള്ളവർ അധിവസിക്കുന്ന ദുബായ് എന്ന നഗരത്തിന്റെ സമ്പുഷ്ടമായ രുചിവൈവിധ്യങ്ങൾ അടുത്തറിയാൻ ഈ ഭക്ഷണമേള സന്ദർശകർക്ക് അവസരമൊരുക്കുന്നു. ആഗോള തലത്തിലുള്ള ഭക്ഷ്യവിഭവങ്ങൾക്കൊപ്പം, തനതായ എമിറാത്തി രുചിയനുഭവങ്ങൾ ഉൾപ്പടെ ഈ മേളയിലെത്തുന്ന സന്ദർശകർക്ക് ലഭിക്കുന്നതാണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply