ഫാൻസി നമ്പറുകൾ സ്വന്തമാക്കാൻ വാഹന പ്രേമികൾക്ക് അവസരമൊരുക്കി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) സംഘടിപ്പിച്ച ലേലത്തിൽ സമാഹരിച്ചത് 6.55കോടി ദിർഹം.
90 നമ്പർ പ്ലേറ്റുകളാണ് 115മത് ലേലത്തിൽ വിൽപനക്ക് വെച്ചത്. കഴിഞ്ഞ ലേലത്തേക്കാൾ 28 ശതമാനം കൂടുതൽ വിൽപനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. രണ്ട്, മൂന്ന്, നാല്, അഞ്ച് അക്കങ്ങളിലെ ഫാൻസി നമ്പറുകളാണ് ലേലത്തിലുണ്ടായിരുന്നത്.
എ.എ16 എന്ന നമ്പറാണ് ഏറ്റവും കൂടുതൽ തുക നേടിയത്. 73.32ലക്ഷം ദിർഹമിനാണ് പ്ലേറ്റ് വിറ്റുപോയത്. എ.എ69 എന്ന നമ്പർ 60ലക്ഷം ദിർഹമും എ.എ999 എന്നത് 40.5ലക്ഷവും നേടി. അൽ ഹബ്തൂർ സിറ്റിയിലെ ഹിൽടൻ ദുബൈയാണ് ലേലത്തിന് വേദിയായത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

