യുഎഇയിലെ പ്രശസ്ത നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ മാജിദ് അൽ ഫലാസി അന്തരിച്ചു. 33 വയസായിരുന്നു. അറബ് ലോകത്തെ ‘ഫ്രീജ്’ എന്ന ജനപ്രിയ ആനിമേറ്റഡ് സീരീസിലെ ഏറ്റവും രസകരമായ കഥാപാത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ‘ഉം സയീദ്’ എന്ന കഥാപാത്രത്തിന്റെ ഐക്കണിക് വോയ്സ് ഓവറിലൂടെയാണ് അൽ ഫലാസി അറിയപ്പെടുന്നത്.
അന്തരിച്ച കലാകാരന് സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ആദരാഞ്ജലികൾ അർപ്പിച്ചത്. അദ്ദേഹത്തിന്റെ അകാല മരണവാർത്ത യുഎഇയിലും പുറത്തുമുള്ള ആരാധകരെ ദുഃഖത്തിലാഴ്ത്തി. പലരും അനുശോചനം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ ജീവിതത്തെയും പ്രവർത്തനത്തെയും കുറിച്ചുള്ള നല്ല ഓർമകൾ പങ്കുവയ്ക്കുകയും ചെയ്തു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

