ദേശീയ ദിനത്തോടനുബന്ധിച്ച് 51 ജിബി മൊബൈൽ ഡാറ്റ സൗജന്യമായി നൽകി എത്തിസലാത്തും ഡു ഉം

യു എ ഇ : 51- മത് ദേശീയ ദിനത്തോടനുബന്ധിച്ച് 51 ജിബി മൊബൈൽ ഡാറ്റ സൗജന്യമായി നൽകി പ്രമുഖ ടെലികോം കമ്പനികളായ എത്തിസലാത്തും ഡു ഉം.ഇന്ന് മുതൽ ഏഴു ദിവസത്തെ കാലാവധിയാണ് സൗജന്യ ഡാറ്റയ്ക്കുള്ളത്. എത്തിസലാത്ത് ഉപഭോക്താക്കളായ യു എ ഇ പൗരന്മാർക്കാണ് സൗജന്യ ടാറ്റ സേവനം നൽകുന്നത്.

അതേസമയം ഡു തങ്ങളുടെ ഉപഭോക്താക്കൾക്കും, വ്യാവസായിക ഉപഭോക്താക്കൾക്കും സൗജന്യ ഡാറ്റാ സേവനം നൽകുന്നുണ്ട്. ഡിസംബർ 5 നു മുൻപ് സൗജന്യ സേവനം ഉപയോഗപ്പെടുത്തുന്നവർക്കാണ് സേവനം ലഭ്യമാവുകയുള്ളു. 30 ദിർഹത്തിന് മുകളിൽ റീചാർജ് ചെയ്യുന്ന എല്ലാ പ്രീപെയ്ഡ് ഉപഭോകതാക്കൾക്കും സൗജന്യ ഡാറ്റ സേവനം ലഭ്യമാകും. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾ സിം ആപ്പ് വഴിയോ അക്കൗണ്ട് വഴിയോ സൗജന്യ ഡാറ്റ സേവനം ലഭ്യമാക്കണം. 25 ദിർഹത്തിന് മുകളിൽ റീചാർജ് ചെയ്താൽ വ്യാവസായിക ഉപഭോക്താക്കൾക്ക് സൗജന്യ ഡാറ്റ ലഭിക്കും. ഡു വിന്റെ വി ഓ ഡി ഹോം ഉപഭോക്താക്കൾക്ക് 50 ശതമാനം ഇളവും ലഭിക്കും.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply