ദേശീയ ദിനത്തിൽ യു എ ഇ പതാകയുടെ 10 മീറ്ററിലധികം ഉയരമുള്ള ഭീമൻ ബലൂൺ ഉയർത്തി മലയാളി പ്രവാസി

യു എ ഇ : 51- മത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അബുദാബിയിലെ ഒരു കൂട്ടം നിവാസികൾ 10 മീറ്ററിലധികം ഉയരമുള്ള ഭീമൻ ബലൂൺ ഉയർത്തി. ദീഘകാലമായി യു എ ഇ പ്രവാസിയായ അനിൽ കെ ജോണാണ് ഭീമൻ ബലൂണുയർത്താൻ നേതൃത്വം നൽകിയത്. 23 വർഷത്തിലേറെയായി യു എ ഇ യിൽ താമസിക്കുന്ന ഇയാൾ ഓരോ യുഎഇ ദേശീയ ദിനവും വ്യത്യസ്തമായി ആഘോഷിക്കാറുണ്ട് . മദീനത്ത് സായിദ് ഷോപ്പിംഗ് സെന്ററിൽ ജോലി ചെയ്തുവരികയാണ്. കഴിഞ്ഞ വർഷം, 35,000 പേൾ സ്കാർഫ് പിന്നുകൾ ഉപയോഗിച്ച് യുഎഇയുടെ സ്ഥാപക പിതാവായ എച്ച്.എച്ച് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ഛായാചിത്രം നിർമ്മിച്ചിരുന്നു . ഒരു കലാകാരൻ കൂടിയായ ഇദ്ദേഹം അനിൽ കുമ്പനാട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. യുഎഇയുടെ നേട്ടങ്ങളെക്കുറിച്ച് കവിതകളെഴുതുകയും, ഒരു അറബി ഗാനം സംവിധാനാവും ചെയ്തിട്ടുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply