ഒരു മാസം നീളുന്ന ഫിറ്റ്നസ് ചലഞ്ചിന്റെ സമാപനത്തിന്റെ ഭാഗമായുള്ള ‘ദുബൈ റൺ 2024’ ഈ മാസം 24ന് നടക്കും. രണ്ട് ലക്ഷത്തിലധികം പേരാണ് ദുബൈ റണ്ണിൽ പങ്കെടുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അഞ്ച് , പത്ത് കിലോ മീറ്റർ എന്നിങ്ങനെയാണ് റൂട്ടുകൾ. അഞ്ച് കിലോമീറ്റർ റൂട്ട് ദുബൈ മാളിനടുത്തുള്ള ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബോലെവാഡിൽ നിന്ന് ആരംഭിച്ച് മ്യൂസിയം ഓഫ് ഫ്യൂച്ചറിന് സമീപമുള്ള ശൈഖ് സായിദ് റോഡിൽ അവസാനിക്കും. 10 കിലോമീറ്റർ റൂട്ട് ശൈഖ് സായിദ് റോഡിലെ മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിന് സമീപത്തുനിന്ന് തുടങ്ങി എമിറേറ്റ്സ് ടവറിനടുത്തുള്ള ഡി.ഐ.എഫ്.സി ഗേറ്റ് ബിൽഡിങ്ങിലാണ് അവസാനിക്കുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

