ദുബൈയിൽ സ്വകാര്യ സ്കൂളുകൾക്ക് ബലിപെരുന്നാൾ അവധി ജൂൺ 15 ശനിയാഴ്ച അടച്ച് 18 ചൊവ്വാഴ്ച വരെയാകും. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റിയാണ് ഞായറാഴ്ച ഷെഡ്യൂൾ പ്രഖ്യാപിച്ചത്.
14 വെള്ളിയാഴ്ച അടക്കുന്ന സ്കൂളുകൾ 19 ബുധനാഴ്ചയാണ് തുറക്കുക. സ്വകാര്യ സ്കൂളുകൾ, സർവകലാശാലകൾ, നഴ്സറികൾ എന്നിവക്കെല്ലാം ഇത് ബാധകമാണ്. സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ മേഖലയിലും ഇതേ ദിവസങ്ങളിലാണ് അവധി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

