ദുബായ് യാത്ര ഇനി കൂടുതൽ എളുപ്പം: ‘നോൽ പേ’ ആപ്പ് പുതുക്കി; യാത്രാ പാസുകൾ മുൻകൂട്ടി പുതുക്കാം

ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ആർടിഎ) ‘നോൽ പേ’ ആപ്പ് കൂടുതൽ മികച്ച സംവിധാനങ്ങളോടെ അപ്‌ഗ്രേഡ് ചെയ്തു. പുതിയ പതിപ്പിലൂടെ ഉപയോക്താക്കൾക്ക് നോൽ കാർഡുകൾ, യാത്രാ പാസുകൾ എന്നിവയുടെ കാലാവധി തീരുന്നതിന് മുൻപ് തന്നെ പുതുക്കാൻ സാധിക്കും.
പുതിയ അപ്‌ഡേറ്റിലൂടെ ഉപയോക്താക്കൾക്ക് കുറഞ്ഞ ബാലൻസിനെക്കുറിച്ച് മുൻകൂട്ടി അറിയിപ്പുകൾ ലഭിക്കും. ഇത് വഴി ബാലൻസ് തീരുന്നതിന് മുൻപ് തന്നെ കാർഡ് ടോപ് അപ്പ് ചെയ്യാനാകും. പ്രധാനമായും കുടുംബാംഗങ്ങളുടെ നോൽ കാർഡുകൾ കൈകാര്യം ചെയ്യാനും ബാലൻസ് തൽക്ഷണം ടോപ്-അപ്പ് ചെയ്യാനും നിലവിലെ ബാലൻസ് എത്രയാണെന്ന് തത്സമയം അറിയാനും ഈ പുതിയ പതിപ്പിൽ സൗകര്യമുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply