ദുബായ് മെട്രോയുടെ പുതിയ ബ്ലൂ ലൈൻ റൂട്ട് മാപ്പ് പുറത്തിറക്കി ആർടിഎ

ദുബായിലെ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) പ്രഖ്യാപിച്ച ദുബായ് മെട്രോയുടെ പുതിയ ബ്ലൂ ലൈനിന്റെ റൂട്ട് മാപ്പ് പുറത്തിറക്കി. മെട്രോ ശൃംഖലയുടെ 20-ാം വാർഷികത്തിന് മുന്നോടിയായി 2029ൽ ഈ പുതിയ പാത പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും.
ബ്ലൂ ലൈനിന്റെ പ്രത്യേകതകളും വിശദാംശങ്ങളും ഉൾപ്പെടുത്തി ആർടിഎ വിഡിയോ ട്വീറ്റും പങ്കുവച്ചിട്ടുണ്ട്. ആകെ 30 കിലോമീറ്റർ നീളമാണ് ഈ പാതയ്ക്കുള്ളത്. ഇതിൽ 14.5 കിലോമീറ്റർ ഭൂമിക്കടിയിലൂടെയും 15.5 കിലോമീറ്റർ ഭൂമിക്കു മുകളിലൂടെയുമാണ് കടന്നുപോകുന്നത്.

ഇത് നഗരത്തിലെ കണക്റ്റിവിറ്റി കൂടുതൽ എളുപ്പമാക്കും. പുതിയ ലൈൻ തുറക്കുന്നതോടെ നഗരത്തിൽ 14 പുതിയ സ്റ്റേഷനുകൾ ഉണ്ടാകും. ഇതിൽ ചിലത് ഭൂനിരപ്പിലും ചിലത് ഭൂമിക്കടിയിലുമായിരിക്കും.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply