യു എ ഇ : ദുബായിലെ ഭക്ഷണശാലയിൽ തനിക്ക് സർപ്രൈസ് നൽകി തൊട്ടരികിൽ വന്നിരുന്ന ദുബായ് ഭരണാധികാരിയെ പുകഴ്ത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ട് മിക്സഡ് മാർഷ്യൽ ആർട്സ് താരം തം ഖാൻ. ഒരുസാധാരണക്കാരനായ തന്നെ ഭക്ഷണശാലയിൽ വന്ന് സർപ്രൈസ് നൽകാൻ മനസുകാണിച്ച ഭരണാധികാരിയുടെ വിനയത്തെ പുകഴ്ത്തിയായിരുന്നു താരത്തിന്റെ പോസ്റ്റ്. സാദാരണക്കാരനെ പോലെ ദുബായ് രാജ്യ ഭരണാധികാരി ജനങ്ങൾക്കിടയിലേക്ക് എത്തുന്നത് അസാധാരണ അനുഭവമാണ്, ഭരണാധികാരി ജനങ്ങളെ സേവിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഈ രാജ്യത്ത് ഞാൻ ജീവിക്കാനിഷ്ടപ്പെടുന്നു, അതുകൊണ്ട് തന്നെയാണ് ഞാനീ രാജ്യത്ത് ജീവിക്കുന്നതും എന്നുമായിരുന്നു തം ട്വിറ്ററിൽ കുറിച്ചത്.
മിക്സഡ് ആയോധന കലകളുടെ ലോകത്തെ തുടക്കക്കാരനായ ഈ വിദേശി കഴിഞ്ഞ 5 വർഷമായി യുഎഇയിലെ വാർത്തകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്. ബോക്സിംഗ്, ഗുസ്തി, ജൂഡോ, ജുജിറ്റ്സു, കരാട്ടെ, തായ് ബോക്സിംഗ് എന്നിവയുടെ സംയോജിത രൂപമാണ് മിക്സഡ് മാർഷൽ ആർട്സ്.
ലണ്ടൻ സ്വദേശിയായ തം ഖാൻ ദുബായിൽ സ്ഥിര താമസമാണ്. ഭാര്യയുടെ ജന്മദിനം ആഘോഷിക്കാൻ ദുബായിലെ പ്രമുഖ ഭക്ഷണ ശാലയിൽ ഇരിക്കുമ്പോഴാണ് ഒരു സാധാരണകാരനെപ്പോലെ യു എ ഇ വൈസ് പ്രസിഡന്റും,പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും എത്തിയത്. അതിശയത്തോടെ ഇ കാഴ്ചയെ ആസ്വദിക്കുമ്പോഴാണ് തം ന്റെ മുന്നിലേക്കെത്തിയ ഭക്ഷണം ഷെയ്ഖ് മുഹമ്മദിന്റെ സമ്മാനമാണെന്ന് അറിയുന്നത്.
സന്തോഷത്തോടെ തം ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്,
അത് ഇസ്‌ലാമിന്റെ ഒരു വെളിപ്പെടുത്തലായിരുന്നു : ആളുകൾക്ക് നന്മ ചെയ്യുകയും കൊടുക്കുകയും ചെയ്യുന്ന ഒരു വ്യക്തി. അദ്ദേഹം യഥാർത്ഥത്തിൽ സ്നേഹിക്കപ്പെടുന്നത് ആളുകൾ, പ്രവാസികൾ, പ്രാദേശിക റെസ്റ്റോറന്റുകൾ, പ്രാദേശിക ബിസിനസ്സുകൾ എന്നിവയെ പിന്തുണയ്ക്കുന്നതിനാലാണ്. എല്ലാവർക്കും സുരക്ഷിതത്വം ഒരുപോലെ ലഭിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു,”ശരിക്കും അതുകൊണ്ടാണ് ദുബായ് ഏറ്റവും വലിയ നഗരമായത്, അതുകൊണ്ടാണ് ഞാൻ ഇവിടെ താമസിക്കുന്നത്, എന്റെ കുട്ടികളെ ഇവിടെ വളർത്താൻ ആഗ്രഹിക്കുന്നു, ഇൻഷാ അല്ലാഹ്. എന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ നിമിഷങ്ങൾ,” ദൈവം യുഎഇയെയും അതിന്റെ നേതാക്കളെയും അനുഗ്രഹിക്കട്ടെ.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

