യുഎഇയുടെ 53-മത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് എമിഗ്രേഷൻ വിഭാഗം വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. 455 ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ചേർന്ന് “സായിദ്, റാഷിദ്” ലോഗോയുടെ മനുഷ്യരൂപം അവതരിപ്പിച്ചു രാജ്യത്തെ സ്ഥാപക നേതാക്കൾക്ക് ആദരവുകൾ നൽകിയത് ആഘോഷത്തിന്റെ മുഖ്യ ആകർഷണമായി മാറി . ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി, അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, വിവിധ ഡിപ്പാർട്ട്മെന്റ്കളുടെ അസിസ്റ്റന്റ് ഡയറക്ടർമാർ, സ്വദേശികളും വിദേശികളുമായ ജീവനക്കാർ അടക്കം നിരവധിപേർ ചടങ്ങിൽ പങ്കുചേർന്നു
ഇമിഗ്രേഷന്റെ പ്രധാന ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ നിരവധി വർണാഭമായ കലാപരിപാടികളും കുട്ടികളുടെ കലാ പ്രകടനങ്ങളും അരങ്ങേറി. യുഎഇയുടെ സമ്പന്നമായ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്ന വിവിധ നാടൻ കലാരൂപങ്ങളുടെ അവതരണവും ചടങ്ങുകൾക്ക് താളപെരുമയേകി
സമാധാനവും ഐക്യവും നിറഞ്ഞ രാജ്യമെന്ന നിലയിൽ യുഎഇയുടെ പ്രതീക്ഷകളുടെയും ആശയങ്ങളുടെയും വിജയങ്ങളെ അഭിമാനത്തോടെ ആഘോഷിക്കാനുള്ള അവസരമാണ് ദേശീയ ദിനമെന്നും രാജ്യത്തെ ഭരണാധികാരികൾക്ക് നന്ദി അറിയിക്കുന്നുവെന്നും ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു. ആഘോഷങ്ങളെ ഭാഗമായി രണ്ടാഴ്ച നിന്ന് ഹാപ്പിനെസ്സ് ഇമാറാത്തി സൂക്കും ഡിപ്പാർട്ട്മെന്റ് പരിസരത്ത് ഉണ്ടായിരുന്നു
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

