ഈ വർഷത്തെ ഈദുൽ ഫിത്ർ അവധിദിനങ്ങളിലെ എമിറേറ്റിലെ പൊതു പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ മുതലായവയുടെ പ്രവർത്തന സമയം സംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.ഈ അറിയിപ്പ് പ്രകാരം ഈദുൽ ഫിത്ർ അവധിദിനങ്ങളിൽ താഴെ പറയുന്ന പാർക്കുകൾ രാവിലെ 8 മണിമുതൽ രാത്രി 11 മണിവരെ പ്രവർത്തിക്കുന്നതാണ്:
ക്രീക്ക് പാർക്ക്.
അൽ മംസാർ പാർക്ക്
സബീൽ പാർക്ക്.
അൽ സഫ പാർക്ക്.
മുഷ്‌രിഫ് പാർക്ക്.
ദുബായിലെ മറ്റു പാർക്കുകളുടെ പ്രവർത്തനസമയക്രമം:
മൗണ്ടൈൻ ബൈക്ക് ട്രാക്, ഹൈകിങ് ട്രെയിൽ – രാവിലെ 6 മുതൽ വൈകീട്ട് 7 വരെ.
ഖുറാനിക് പാർക്ക് – രാവിലെ 8 മുതൽ രാത്രി 10 മണിവരെ.
മിറക്കിൾ കേവ്, ഗ്ലാസ് ഹൗസ് – രാവിലെ 9 മുതൽ രാത്രി 8:30 വരെ.
ദുബായ് ഫ്രെയിം – രാവിലെ 9 മുതൽ രാത്രി 9 മണിവരെ.
ചിൽഡ്രൻസ് സിറ്റി – തിങ്കൾ മുതൽ വെള്ളിവരെ: രാവിലെ 9 മുതൽ രാത്രി 8 വരെ. ശനി, ഞായർ: ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ.
റെസിഡെൻഷ്യൽ പാർക്കുകൾ – രാവിലെ 8 മണിമുതൽ രാത്രി 12 മണിവരെ.
Swipe to check out the opening hours for public parks and recreational facilities during Eid Al Fitr, for some quality time with your loved ones. Visit us and enjoy various activities. #DubaiMunicipality #DubaiMoreLiveable pic.twitter.com/MBin96OUm9
— بلدية دبي | Dubai Municipality (@DMunicipality) April 8, 2024
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

