ദുബായ് ഇമിഗ്രേഷനും ട്രെൻഡ്‌സ് റിസർച്ച് & അഡൈ്വസറിയും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു

നവീകരണത്തെയും ശാസ്ത്രീയ ഗവേഷണത്തെയും ശക്തിപ്പെടുത്തുന്നതിനായി, ദുബായ് ഇമിഗ്രേഷനും ട്രെൻഡ്‌സ് റിസർച്ച് & അഡൈ്വസറിയും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. വിദഗ്ധത കൈമാറുന്നതിനും ഭാവി വികസനങ്ങൾക്കനുസരിച്ച് അറിവ് അധിഷ്ഠിതമായ പദ്ധതികൾക്ക് സഹായകമാകുന്നതിനും ലക്ഷ്യമിട്ടുള്ള ഈ കരാർ ഇരുസ്ഥാപനങ്ങൾക്കുമിടയിലെ തന്ത്രപരമായ സഹകരണത്തിന് വഴിയൊരുക്കുന്നതിനുള്ളതാണ്

ഗവേഷണ-വിജ്ഞാന സഹകരണത്തിലും സംയുക്ത പരിശീലന പരിപാടികളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ധാരണാപത്രം, ഫീൽഡ് പഠനങ്ങൾ വഴി സാമൂഹികവും നയപരവുമായ വിഷയങ്ങളിൽ ആഴത്തിലുള്ള ഉൾക്കാഴ്ച നൽകുന്നതിനായി രൂപപ്പെടുത്തിയതാണ്.

ദുബായ് ഇമിഗ്രേഷൻ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിയും ട്രെൻഡ്‌സ് റിസർച്ച് സി.ഇ.ഒ ഡോ. മുഹമ്മദ് അബ്ദുള്ള അൽ അലിയുമാണ് MoU-ൽ ഒപ്പുവെച്ചത്. ദുബായ് ഇമിഗ്രേഷന്റെ മുഖ്യ ഓഫീസിൽ നടന്ന ചടങ്ങിൽ ഇരു സ്ഥാപനങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു

”അറിവിലും നൂതനത്വത്തിലും അധിഷ്ഠിതമായ ഖ്യാതിക്ക് ട്രെൻഡ്‌സുമായുള്ള സഹകരണം കരുത്ത് നൽകും. ദുബായിന്റെ ആഗോള നില മെച്ചപ്പെടുത്തുന്നതിൽ, അറിവ് ആധാരമാക്കിയ പങ്കാളിത്തം നിർണായകമാണ്,” എന്ന് ലഫ്. ജനറൽ അൽ മർറി പറഞ്ഞു. ട്രെൻഡ്‌സ് റിസർച്ചുമായി ഒപ്പുവെച്ച ഈ ധാരണാപത്രം വകുപ്പിന്റെ ദീർഘകാല ശ്രമങ്ങൾക്ക് അർത്ഥവത്തായ സംയോജനം ആകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply