ദുബായ് ഇന്റർനാഷണൽ ബോട്ട് ഷോ ഫെബ്രുവരി 28-ന് ആരംഭിക്കും

ഈ വർഷത്തെ ദുബായ് ഇന്റർനാഷണൽ ബോട്ട് ഷോ 2024 ഫെബ്രുവരി 28-ന് ആരംഭിക്കും. 2024 ഫെബ്രുവരി 28 മുതൽ മാർച്ച് 3 വരെയാണ് ദുബായ് ഇന്റർനാഷണൽ ബോട്ട് ഷോ സംഘടിപ്പിക്കുന്നത്. ദുബായ് ഇന്റർനാഷണൽ ബോട്ട് ഷോയുടെ മുപ്പതാമത് പതിപ്പാണ് ഈ വർഷം അരങ്ങേറുന്നത്. ദുബായ് ഹാർബറിൽ വെച്ച് നടക്കുന്ന ഇത്തവണത്തെ ദുബായ് ഇന്റർനാഷണൽ ബോട്ട് ഷോയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരത്തോളം ബ്രാൻഡുകൾ, ഇരുന്നൂറിൽ പരം ബോട്ടുകൾ എന്നിവ പങ്കെടുക്കുന്നതാണ്.



Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply