ഡ്രൈവിംഗ് ലൈസൻസ് ആപ്പിൾ വാലേട്ടിൽ ; സൗകര്യമൊരുക്കി ആർ.ടി.എ

ദുബൈയിൽ ഡ്രൈവിങ് ലൈസൻസുകൾ ഇനി മുതൽ ഐഫോണിലെ ആപ്പിൾ വാലേയിൽ സേവ് ചെയ്ത് ഉപയോഗിക്കാം. ഇതിന് ആർ.ടി.എ ദുബൈ, ആപ്പിൽ സൗകര്യം ഏർപ്പെടുത്തിയതായി റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.

ഡ്രൈവിംഗ് ചെയ്യുമ്പോൾ, ലൈസൻസ് എടുക്കാൻ മറക്കുന്നവർക്കായി ആണ് ഈ സൗകര്യം ഉരുക്കിയിരിക്കുന്നത്. വാഹനമെടുക്കുമ്പോൾ, ലൈസൻസ് പഴ്സിൽ സൂക്ഷിക്കുകയാണ് പതിവെങ്കിലും, അടുത്തിടെ ലൈസന്സുകളുടെ ഫോട്ടോ അല്ലെങ്കി ഡിജിറ്റൽ കാർഡ് ഫയൽ വെച്ചും യാത്രക്കാർ സഞ്ചരിക്കാറുണ്ട്. ഇത് കണക്കിലാക്കിയാണ് ആർ ടി എ, ഇങ്ങനെ ഒരു തീരുമാനം എടുത്തത് 

ഇത്തരത്തിൽ ലൈസൻസ് സേവ് ചെയ്തിട്ടുണ്ടെങ്കിൽ ഡ്രൈവിങ് സമയത്ത് ലൈസൻസ് കൈവശം സൂക്ഷിച്ചില്ലെങ്കിലും നിയമപ്രശ്നമുണ്ടാവില്ലെന്ന് അധികൃതർ വ്യക്തമാക്കി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply