ഏറ്റവും സമയനിഷ്ഠയുള്ള വിമാന സർവീസ്; ഒന്നാം സ്ഥാനത്തെത്തി ഇത്തിഹാദ്

ഏറ്റവും സമയനിഷ്ഠയുള്ള വിമാന കമ്പനികളുടെ പട്ടികയിൽ അബൂദബിയുടെ ഇത്തിഹാദ് എയർവേസ് മിഡിലീസ്റ്റിൽ ഒന്നാംസ്ഥാനത്ത്. ഇത്തിഹാദിന്റെ 84 ശതമാനം സർവീസുകളും പതിനഞ്ച് മിനിറ്റ് പോലും താമസിച്ചിട്ടില്ലെന്നാണ് കണക്കുകൾ.

ഏവിയേഷൻ അനലിറ്റിക്‌സ് ഗ്രൂപ്പിന്റെ പങ്ച്വാലിറ്റി ലീഗ് റേറ്റിങ്ങിലാണ് ഇത്തിഹാദ് മിഡിലീസ്റ്റിൽ ഒന്നാമതെത്തിയത്. ഈവർഷം ആദ്യ ആറ് മാസത്തിലെ സർവീസ് പരിഗണിച്ചാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ഇത്തിഹാദിന്റെ 83.4 ശതമാനം സർവീസുകളും പതിനഞ്ച് മിനിറ്റ് പോലും വൈകാതെ ലക്ഷ്യസ്ഥാനത്ത് എത്തിയെന്നാണ് കണക്കുകൾ.

മിഡിലീസ്റ്റിലെ അപൂർവം വിമാനകമ്പനികൾക്ക് മാത്രമാണ് 80 ശതമാനം കൃത്യത കൈവരിക്കാനായത്. ഏറ്റവും കുറവ് വിമാനസർവീസ് റദ്ദാക്കിയ വിമാനകമ്പനി എന്നതും ഇത്തിഹാദിന്റെ പ്രത്യേകതയായി പട്ടിക വിലയിരുത്തുന്നു. ആറുമാസത്തിനിടയിൽ കൈവരിച്ച ഈ നേട്ടം സേവനത്തിൽ സ്ഥിരത നിലനിർത്താൻ പ്രേരകമാണെന്ന് ഇത്തിഹാദ് സിഇഒ മുഹമ്മദ് അൽ ബലൂക്കി വാർത്താകുറിപ്പിൽ പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply