എയർ അറേബ്യ യാത്രക്കാർക്ക് സിറ്റി ചെക്ക് ഇൻ; ഷാർജ മുവൈലയിലും സൗകര്യം

എയർ അറേബ്യ യാത്രക്കാർക്ക് ഇനി ഷാർജയിലെ മുവൈലയിൽ ചെക്ക് ഇൻ നടപടികൾ പൂർത്തിയാക്കാം. സിറ്റി ചെക്ക് ഇൻ സംവിധാനം വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് മുവൈലയിൽ ഈ സൗകര്യം ഏർപ്പെടുത്തിയത്.

ഷാർജ മുവൈലയിൽ അൽമദീന ഷോപ്പിങ് സെന്ററിന് എതിർവശത്താണ് പുതിയ സിറ്റി ചെക്ക് ഇൻ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെ കേന്ദ്രം പ്രവർത്തനസജ്ജമായിരിക്കും. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂറിന് മുമ്പ് മുതൽ 8 മണിക്കൂർ മുമ്പ് വരെ യാത്രക്കാർക്ക് ഇവിടെ ലഗേജ് ഏൽപിച്ച് ചെക്ക് ഇൻ നടപടികൾ പൂർത്തിയാക്കാം.

വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് പുറമെ എയർപോർട്ടിലെ ചെക്ക് ഇൻ ക്യൂവിലെ തിരക്ക് ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് ഈ സൗകര്യം. നിലവിൽ എയർ അറേബ്യക്ക് അബൂദബിയിൽ അഞ്ച് കേന്ദ്രങ്ങളിലും, അജ്മാൻ സഫീർ മാൾ, ഷാർജ സഫീർ മാൾ, റാസൽഖൈമ അൽനഖീൽ എന്നിവിടങ്ങളിലും സിറ്റി ചെക്ക് ഇൻ സംവിധാനമുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply