പൊതു ബീച്ചുകൾ ലോകനിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ദുബായിലെ ഉമ്മുസുഖീം ബീച്ച് നവീകരിക്കുന്നു. ഇതിനായി 50 കോടി ദിർഹത്തിന്റെ പദ്ധതി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. ഉമ്മുസുഖീം 1, 2, 3 ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 3.5 കിലോമീറ്റർ ബീച്ച് പ്രദേശമാണു നവീകരിക്കുക.
ആധുനിക വെളിച്ച സംവിധാനങ്ങൾ ഒരുക്കുന്നതോടെ രാത്രിയിലും സുരക്ഷിതമായി നീന്താൻ കഴിയുന്ന 800 മീറ്റർ ദൈർഘ്യമുള്ള പ്രത്യേക ഭാഗവും ഇതോടനുബന്ധിച്ചു സജ്ജമാക്കും. കൂടാതെ 5 കി.മീ നീളമുള്ള നടപ്പാതയും സൈക്കിൾ ട്രാക്കും നിർമിക്കും.
ഉമ്മുസുഖീം ബീച്ച് നവീകരണം; 50 കോടി ദിർഹത്തിന്റെ പദ്ധതി

