ചെറിയ പെരുന്നാളിനോടനുബന്ധിച്ച് യു.എ.ഇ സ്വകാര്യ ജീവനക്കാർക്ക് പൊതു അവധി പ്രഖ്യാപിച്ചു. ഏപ്രിൽ എട്ടു മുതൽ 12 വെള്ളിയാഴ്ച വരെയാണ് അവധി. ശനി, ഞായർ ദിവസങ്ങൾ വാരാന്ത്യ അവധിയുള്ള സ്ഥാപനങ്ങളാണെങ്കിൽ ഫലത്തിൽ ഒമ്പത് ദിവസം അവധി ലഭിക്കും. ഈദ് അവധിക്ക് മുമ്പുള്ള ശനി, ഞായർ ദിവസങ്ങളും ഈദ് അവധിക്ക് ശേഷമുള്ള ശനി, ഞായർ ദിവസങ്ങളും വരുന്നതാണിതിന് കാരണം. തുടർന്ന് ഏപ്രിൽ 15 തിങ്കളാഴ്ച മുതലായിരിക്കും ഓഫിസുകൾ പ്രവർത്തിക്കുക.
കഴിഞ്ഞ ദിവസം യു.എ.ഇ സർക്കാറും ദുബൈ സർക്കാറും സർക്കാർ ജീവനക്കാർക്ക് ഏഴുദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു. വാരാന്ത്യ അവധികൂടി ചേർന്നതോടെ ഒമ്പത് ദിവസത്തെ അവധി ഇവർക്ക് ലഭിക്കും. അതേസമയം, ഷാർജയിൽ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് 10 ദിവസത്തെ അവധി ലഭിക്കും.
ഇവിടെ മൂന്നു ദിവസത്തെ വാരാന്ത്യ അവധി ലഭിക്കുന്നതുമൂലമാണിത്. ചന്ദ്രദർശനം പരിഗണിച്ചില്ലെങ്കിൽ അവധി ഔദ്യോഗികമായി ഏപ്രിൽ എട്ടിന് ആരംഭിക്കും. ഇസ്ലാമിക കലണ്ടർ പ്രകാരം ചാന്ദ്രദർശനം അടിസ്ഥാനപ്പെടുത്തി റമദാൻ 29 അല്ലെങ്കിൽ 30 വരെ നീളും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

