ഇറാൻ ഇസ്രയേൽ സംഘർഷത്തിൽ ഗൾഫ് രാജ്യങ്ങളിൽ ആശങ്ക; ഫോണിൽ ചർച്ച നടത്തി യുഎഇ പ്രസിഡന്റും ഖത്തർ അമീറും

ഇസ്രയേലിനും ഇറാനുമിടയിൽ നിലനിൽക്കുന്ന സംഘർഷ സാഹചര്യങ്ങളിൽ ഗൾഫ് രാജ്യങ്ങൾക്കും ആശങ്ക. ഞായറാഴ്ച രാത്രി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയും ചർച്ച നടത്തി. ടെലഫോണിലായിരുന്നു രണ്ട് രാഷ്ട്ര നേതാക്കളുടെയും ആശയവിനിമയം. കഴിഞ്ഞ ദിവസം ഇറാൻ നടത്തിയ വ്യോമാക്രമണത്തിന് ശേഷമുള്ള സംഘ‍ർഷ സാഹചര്യം ഇരു രാഷ്ട്ര നേതാക്കളും അവലോകനം ചെയ്തതായാണ് റിപ്പോർട്ട്.

ചർച്ച നടത്തിയ വിവരം യുഎഇയുടെ ഔദ്യോഗിക വാർത്ത ഏജൻസിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മദ്ധ്യപൂർവ ദേശത്തെ സാഹചര്യങ്ങളും ഗാസയിലെ മാനുഷിക പ്രതിസന്ധിയും ചർച്ചയായെന്നും ഇരു രാജ്യങ്ങൾക്കും താത്പര്യമുള്ള പ്രാദേശിക അന്തർദേശീയ വിഷയങ്ങൾ നേതാക്കൾ അവലോകനം ചെയ്തുവെന്നും എമിറേറ്റ്സ് ന്യൂസ് ഏജൻസി പറയുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply