ഇത്തിഹാദിന് മൂന്ന് പുതിയ ബോയിങ് വിമാനങ്ങള്‍കൂടി. അബൂദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പുതിയ വിമാനങ്ങള്‍ അടുത്തമാസം സര്‍വിസ് തുടങ്ങും. 31 ബിസിനസ് സ്യൂട്ടുകള്‍, 271 ഇക്കണോമി സീറ്റുകള്‍ എന്നിവ വിമാനത്തിലുണ്ട്.
പുതിയ ഇന്റീരിയറുകളാണ് ക്യാബിനുകളിലുള്ളത്. എയര്‍ബസ് എ 380, എ 350, എ 320 ഫാമിലി, ബോയിങ് 777 എന്നിവയുള്‍പ്പെടെയുള്ള മറ്റു വിമാനങ്ങള്ക്കുപുറമെ ഇത്തിഹാദിന് 43 ഡ്രീംലൈനറുകള്‍ കൂടി സേവനത്തിലുണ്ട്. എയര്‍ലൈനിന്റെ 2030ലെ വളര്‍ച്ച പദ്ധതിക്ക് മുന്നോടിയായാണ് പുതിയ ബോയിങ് വിമാനങ്ങൾകൂടി എത്തിച്ചത്.
കഴിഞ്ഞവര്‍ഷം അവസാനം ഒസാക്ക, കോപന്ഹേഗന് എന്നിവിടങ്ങളിലേക്കും പുതുവത്സര ദിനത്തില്‍ കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും ഇത്തിഹാദ് പുതിയ റൂട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. അടുത്തമാസം 31ന് ഇത്തിഹാദ് നാലാമത് യു.എസ് ലക്ഷ്യസ്ഥാനമായ ബോസ്റ്റണിലേക്കും പറന്നുതുടങ്ങും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

