ഇതാദ്യമായി പ്രവാസി മലയാളി വിദ്യാർഥിനികൾ സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ

സംസ്ഥാന സ്കൂൾ കായികമേളയിൽ മാറ്റുരയ്ക്കാൻ യുഎഇയിൽനിന്ന് 35 അംഗ സംഘം നാട്ടിലെത്തി. ചരിത്രത്തിൽ ആദ്യമായാണ് പ്രവാസി മലയാളി വിദ്യാർഥിനികൾ കായികമേളയിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ വർഷം അവസാന നിമിഷത്തിൽ അവസരം ലഭിച്ചതിനാൽ വേണ്ടത്ര തയാറെടുപ്പില്ലാതെയാണ് ആൺകുട്ടികൾ പങ്കെടുത്തിരുന്നതെങ്കിൽ ഇത്തവണ മെഡലുംകൊണ്ടോ മടങ്ങൂ എന്ന വാശിയിലാണ് വിദ്യാർഥി, വിദ്യാർഥിനികൾ.
22 മുതൽ 27 വരെ തിരുവനന്തപുരത്തു നടക്കുന്ന സ്കൂൽ കായികമേളയിൽ ഫുട്ബോൾ, ബാസ്കറ്റ് ബോൾ, വോളിബോൾ, ത്രോ ബോൾ, ഷോർട്ട്പുട് എന്നിവയ്ക്കു പുറമെ അത് ലറ്റിക് ഇനങ്ങളിലും പ്രവാസി വിദ്യാർഥികൾ മത്സരിക്കും.

യുഎഇയിലെ 7 കേരള സിലബസ് സ്കൂളുകളിൽനിന്നുള്ള 5 സ്കൂളുകളിൽനിന്നായി അയച്ച 35 വിദ്യാർഥികളിൽ 12 പെൺകുട്ടികളും ഉൾപ്പെടും. വിവിധ സ്കൂൾ അടിസ്ഥാനത്തിൽ നടത്തിയ സിലക്‌ഷനു പുറമെ ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ ഇന്റർസ്കൂൾ മത്സരത്തിനു ശേഷമാണ് വിവിധ വിഭാഗങ്ങളിൽ മികവു പുലർത്തിയവരെ കായികമേളയിലേക്കു തിരഞ്ഞെടുത്ത് അയച്ചിരിക്കുന്നത്. അതിനാൽ ഇത്തവണ മെഡൽ പ്രതീക്ഷയുണ്ടെന്ന് യുഎഇയിലെ എക്സാം കോ ഓർഡിനേറ്റർ നിതിൻ സുരേഷ് പറഞ്ഞു.

അബുദാബിയിലെ മോഡൽ പ്രൈവറ്റ് സ്കൂൾ, ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ, ഗൾഫ് മോഡൽ സ്കൂൾ, ഉമ്മുൽഖുവൈൻ ഇംഗ്ലിഷ് പ്രൈവറ്റ് സ്കൂൾ, ഫുജൈറ ഇന്ത്യൻ സ്കൂൾ എന്നിവയാണ് ടീമുകളെ അയച്ചത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply