അതിവേഗം വളരുന്ന ദുബൈ ആർ ടി എയുടെ വിവിധ ഡിജിറ്റൽ സംവിധാനങ്ങൾ കൊയ്തത് വൻ നേട്ടങ്ങൾ. 2022ൽ മാത്രം വിവിധ ഡിജിറ്റൽ ചാനലുകൾ വഴി 350 കോടി ദിർഹത്തിനറെ വരുമാനമാണ് ആർടിഎ ഉണ്ടാക്കിയതെന്ന് അധികൃതർ പറയുന്നു. 81.4 കോടി പേരാണ് ഡിജിറ്റൽ ചാനൽ സേവനം ഉപയോഗപ്പെടുത്തിത്. ആകെ ഇടപാടുകളിൽ മുൻ വർഷത്തെക്കാൾ 20 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തിയപ്പോൾ ഡിജിറ്റൽ സേവനങ്ങളുടെ ഉപഭോക്താക്കളിൽ 30 ശതമാനം വളർച്ചയും ഉണ്ടായതായി കണക്കുകൾ പറയുന്നു. 2021 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷത്തിൽ അസാധാരണ വളർച്ചയാണ് ഉണ്ടായതെന്ന് ആർ.ടി.എ ഡയറക്ടർ ജനറലും ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാനുമായ മത്വാർ അൽ തായർ പറഞ്ഞു.
ഡിജിറ്റൽ മേഖലയിൽ കൈവരിച്ച നേട്ടങ്ങൾ ആഗോള അടിസ്ഥാനത്തിൽ തന്നെ മുൻപന്തിയിൽ നിൽക്കുന്നതാണെന്നും ലോകത്ത് ജീവിക്കാൻ ഏറ്റവും സൌകര്യപ്രദമായ നഗരമാക്കി ദുബൈയെ മാറ്റിത്തീർക്കുന്നതിനുള്ള ലക്ഷ്യത്തെ സാക്ഷാത്കരിക്കുമെന്നും മത്വാർ അൽ തായർ പറഞ്ഞു. വാഹനങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും സഹായിക്കുന്ന ആപ്ലിക്കേഷൻ അടക്കം പുതിയ സേവനങ്ങൾ കഴിഞ്ഞ വർഷം ആരംഭിച്ചിരുന്നു. നിലവിൽ 2018ൽ ആരംഭിച്ച നിർമിത ബുദ്ധി ഉപയോഗിച്ചുള്ള മഹ്ബൂബ് ചാറ്റ്ബോട്ട് വഴിയാണ് സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്. ഇതിൽ ജനങ്ങൾക്ക് ഏറ്റവും പ്രയോജനകരമായത് വാട്സ് ആപ്പ് വഴി പാർക്കിംഗ് ഫീസ് അടക്കുന്ന സേവനമായിരുന്നു
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

