ആളുകൾ ഒരിക്കലും മാറി താമസിക്കാൻ ഇഷ്ടപ്പെടാത്ത രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് യുഎഇ. ജനസംഖ്യയുടെ 99.37 ശതമാനം ആളുകളും രാജ്യത്തിനുള്ളിൽ തന്നെ തുടരാൻ താത്പര്യപ്പെടുന്നു. ടോപ് മൂവ് നടത്തിയ ഒരു പഠനത്തിലാണ് യുഎഇക്ക് ഒന്നാം സ്ഥാനമുളളത്. യുഎഇയിലെ ഉയർന്ന ജീവിത നിലവാരമാണ് ആളുകളെ ആകർഷിക്കുന്നത്. ജീവിത നിലവാരം, ജീവിതച്ചെലവ്, ഹാപ്പിനസ് ഇൻഡെക്സ്, കുടിയേറ്റക്കാരുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. പത്ത് രാജ്യങ്ങളാണ് പട്ടികയിൽ ഇടം നേടിയത്.
ജപ്പാൻ ആണ് രണ്ടാം സ്ഥാനത്തുളളത്. 98.95 ശതമാനം ജനങ്ങളും ജപ്പാനിൽ തന്നെ തങ്ങാൻ ഇഷ്ടപ്പെടുന്നു. ജപ്പാനിലെ ശക്തമായ സാംസ്കാരിക ബന്ധങ്ങൾ, അനുകൂലമായ ജീവിത നിലവാരം, ഏറ്റവും കുറഞ്ഞ ജീവിതച്ചെലവ് എന്നിവ ഈ മുൻഗണനയെ സ്വാധീനിക്കുന്നുവെന്ന് ടോപ്പ് മൂവ് പ്രസ്താവനയിൽ പറഞ്ഞു.
ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള യുഎസും പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. നാലാം സ്ഥാനത്താണ് യുഎസ്. ഉയർന്ന ജീവിതച്ചെലവ് ഉണ്ടെങ്കിലും വൈവിധ്യമാർന്ന സംസ്കാരം, സാമ്പത്തിക അവസരങ്ങൾ, സന്തോഷത്തിന്റെ തലങ്ങൾ എന്നിവ അമേരിക്കയുടെ ആകർഷണത്തിന് കാരണമാകുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

