അബൂദബിയിലെ സുപ്രധാന റോഡ് തൽക്കാലത്തേക്ക് പൂർണമായി അടച്ചിടുകയാണെന്ന് പൊതു ഗതാഗത വകുപ്പ് അറിയിച്ചു. കോർണിഷിലേക്കുള്ള അൽ ഹിസ്ൻ സ്ട്രീറ്റിലാണ് തത്കാലത്തേക്ക് പൂർണമായും ഗതാഗതം നിയന്ത്രിച്ചിരിക്കുന്നത്.
അടുത്ത വർഷം 2024 ഫെബ്രുവരി 6 ചൊവ്വാഴ്ച യോടെ മാത്രമാണ് ഇനി ഈ റൂട്ട് പൊതുഗതാഗതത്തിനായി തുറന്ന് കൊടുക്കുക. കൃത്യമായി പറഞ്ഞാൽ ഇന്ന് , ഡിസംബർ 20 ബുധനാഴ്ച മുതൽ റോഡ് പൂർണമായും അടച്ചിടുമെന്ന് അബൂദബി എമിറേറ്റ്സ് ട്രാൻസ്പോർട്ട് വിഭാഗമായ
ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐടിസി) ആണ് അറിയിച്ചിരിക്കുന്നത്. റോഡ് ഉപയോക്താക്കൾ ജാഗ്രതയോടെ വാഹനമോടിക്കണമെന്നും ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും കൃത്യമായി പാലിക്കണമെന്നും ഐടിസി അഭ്യർത്ഥിച്ചിട്ടുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

