അബുദാബി: വാഹനങ്ങൾ കേടാകുന്ന അവസരത്തിൽ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് പോലീസ് അറിയിപ്പ് നൽകി

എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ കേടാകുന്ന അവസരത്തിൽ ഡ്രൈവർമാർ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് അബുദാബി പോലീസ് അറിയിപ്പ് നൽകി.ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശങ്ങളാണ് അബുദാബി പോലീസ് നൽകിയിരിക്കുന്നത്:

  • ബ്രേക്ക്ഡൗൺ ആകുന്ന വാഹനങ്ങൾ കഴിയുന്നതും ഗതാഗത തടസം ഉണ്ടാകാത്ത രീതിയിൽ മാറ്റേണ്ടതും, റോഡുകളിൽ നിന്ന് തൊട്ടരികിലുള്ള സുരക്ഷിതമായ സ്ഥാനത്തേക്ക് ഉടൻ തന്നെ നീക്കം ചെയ്യേണ്ടതുമാണ്.
  • നീക്കാനാകാത്ത ബ്രേക്ക്ഡൌൺ ആയ വാഹനങ്ങൾ റോഡിന്റെ വലത് വശത്തുള്ള ഷോൾഡറിലേക്ക് മാറ്റേണ്ടതാണ്.
  • ഇത്തരം വാഹനങ്ങളിലെ ഹസാഡ് ലൈറ്റ് ഉടൻ തന്നെ തെളിയിച്ച് കൊണ്ട് വാഹനത്തിന്റെ സ്ഥിതിയെക്കുറിച്ച് മറ്റുള്ളവർക്ക് അറിയിപ്പ് നൽകേണ്ടതാണ്.
  • ഇത്തരത്തിൽ കേടായി കിടക്കുന്ന വാഹനത്തിൽ യാത്രികർ ഇരിക്കുന്നതും, ഇത്തരം വാഹനങ്ങൾക്ക് അരികിലായി റോഡിൽ നിൽക്കുന്നതും ഒഴിവാക്കേണ്ടതാണ്.
  • ഇത്തരം വാഹനങ്ങളുടെ പുറകിൽ റിഫ്ളക്ടീവ് എമെർജൻസി ട്രയാങ്കിൾ സ്ഥാപിക്കേണ്ടതാണ്.
  • വാഹനം റോഡിൽ നിന്ന് സ്വയം നീക്കം ചെയ്യാനാകാത്ത സാഹചര്യങ്ങളിൽ ഡ്രൈവർമാർ 999 എന്ന നമ്പർ ഉപയോഗിച്ച് കൊണ്ട് ഉടൻ തന്നെ കമാൻഡ് ആൻഡ് കണ്ട്രോൾ സെന്ററുമായി ബന്ധപ്പെടേണ്ടതാണ്.

ഇത്തരം അവസരങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനും, ഗതാഗത തടസം പരമാവധി ഒഴിവാക്കുന്നതിനുമായാണ് പോലീസ് ഈ നിർദ്ദേശങ്ങൾ പങ്ക് വെച്ചിരിക്കുന്നത്.റോഡുകളുടെ നടുവിൽ ഒരു കാരണവശാലും വാഹനങ്ങൾ നിർത്തിയിടരുതെന്ന് പോലീസ് നേരത്തെ നിർദ്ദേശിച്ചിരുന്നു. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply