അബുദാബി ഡൽമ മാളിൽ പുതിയ ഷോറൂംതുറന്ന് മലബാർ ഗോൾഡ്

 

അബുദാബി : ∙ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് അബുദാബി ഡൽമ മാളിൽ പുതിയ ഷോറൂം തുടങ്ങി. അബുദാബിയിലെ 16 – മത്തെ ഷോറൂമാണിത്. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദും മലബാർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.പി. വീരാൻകുട്ടിയും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.

നാളെ ഫുജൈറയിലെ ഹമദ് ബിൻ അബ്ദുല്ല റോഡിലും പുതിയ ഷോറൂം തുറക്കും. നടനും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ബ്രാൻഡ് അംബാസഡറുമായ അനിൽ കപൂർ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ഓഫറിന്റെ ഭാഗമായി ഡയമണ്ടോ അമൂല്യ രത്‌നാഭരണങ്ങളൊ വാങ്ങുമ്പോൾ സ്വർണനാണയങ്ങൾ സൗജന്യമായി ലഭിക്കും.

5000 ദിർഹം വിലയുള്ള ഡയമണ്ട് ആഭരണങ്ങളോ അമൂല്യ രത്‌നാഭരണങ്ങളോ വാങ്ങുമ്പോൾ ഒരുഗ്രാം സ്വർണ നാണയവും 3000 ദിർഹം വിലയുള്ള ഡയമണ്ട് ആഭരണങ്ങളോ അമൂല്യ രത്‌നാഭരണങ്ങളോ വാങ്ങുമ്പോൾ അര ഗ്രാം സ്വർണ നാണയവുമാണ് സമ്മാനം. നാളെ മുതൽ ഡിസംബർ 4 വരെയാണ് ഓഫർ. 20 രാജ്യങ്ങളിൽ നിന്നുള്ള 30,000 ഡിസൈനുകൾ ഉണ്ടാകും.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply