അക്കൗണ്ട് കാലിയാക്കുന്ന വാട്സാപ്പിലെ മിസ്ഡ് കോൾ; മുന്നറിയിപ്പുമായി യുഎഇ ബാങ്ക്

അജ്ഞാത നമ്പറിൽ നിന്നുള്ള വാട്സാപ് വോയ്‌സ് കോളിലൂടെ സ്മാർട്ഫോണുകളിലേക്കു നുഴഞ്ഞുകയറിയുള്ള സൈബർ തട്ടിപ്പിനെക്കുറിച്ച് ഉപഭോക്താക്കൾക്ക് യുഎഇ ബാങ്കിന്റെ മുന്നറിയിപ്പ്. വാട്സാപ്പിന്റെ സുരക്ഷാ വീഴ്ചയെക്കുറിച്ചാണ് സീറോ-ഡേ എന്ന പേരിൽ എമിറേറ്റ്സ് എൻബിഡി ബാങ്ക് മുന്നറിയിപ്പ് നൽകിയത്.അജ്ഞാത സുരക്ഷാ പിഴവുകൾ മുതലെടുത്ത് ഹാക്കർമാർ നടത്തുന്ന ഇത്തരം ആക്രമണം സോഫ്റ്റ്‌വെയർ ഡെവലപ്പർമാരെ പോലും കെണിയിൽ വീഴ്ത്തുന്നു. കോളിന് മറുപടി നൽകിയില്ലെങ്കിൽ പോലും ഹാക്കിങ് നടക്കാം എന്നതാണ് ഇതിന്റെ അപകടം.

ഈ ആക്രമണത്തിലൂടെ ഉപയോക്താക്കളുടെ സ്വകാര്യ ഫോട്ടോകൾ, ചാറ്റുകൾ, ബാങ്കിങ് വിവരങ്ങൾ എന്നിവ ഹാക്കർമാർക്ക് ചോർത്താൻ സാധിക്കും. സൈബർ കുറ്റവാളികൾ ബാങ്ക് ഉദ്യോഗസ്ഥരാണെന്ന വ്യാജേന നിങ്ങളെ വിളിച്ച് തന്ത്രപരമായി വിവരങ്ങൾ കൈക്കലാക്കാൻ ശ്രമിക്കുന്നതിന്റെ അപ്ഡേറ്റഡ് വേർഷനാണ് പുതിയ തട്ടിപ്പ്. ഇതിൽ ചോദ്യവും നിർദേശവുമൊന്നുമുണ്ടാകില്ല.

Leave a Reply