നിർമിത ബുദ്ധി വിദ്യാഭ്യാസത്തെ മുഖ്യധാരയിലേക്ക്​ കൊണ്ടുവരുന്നതിനായി ദുബൈയിൽ എ.ഐ അക്കാ​ദമി വരുന്നു

ദുബൈയിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്​ അക്കാദമി പ്രഖ്യാപിച്ച്​ ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം. നിർമിത ബുദ്ധി വിദ്യാഭ്യാസത്തെ മുഖ്യധാരയിലേക്ക്​ കൊണ്ടുവരുന്നതിനും സുപ്രധാന മേഖലകളിൽ അതിന്‍റെ സ്വീകാര്യത വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ്​ എ​.ഐ അകാദമി സ്ഥാപിക്കുന്നത്​. ദുബൈയിൽ നടക്കുന്ന ദുബൈ എ.ഐ വീക്ക്​ 2025ന്‍റെ ഉദ്​ഘാടന വേളയിലാണ്​ ശൈഖ്​ ഹംദാന്‍റെ ഇതു സംബന്ധിച്ച പ്രഖ്യാപനം. ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷന്‍റെ ബോർഡ്​ ഓഫ്​ ട്രസ്റ്റ്​ ചെയർമാൻ കൂടിയായ ശൈഖ്​…

Read More

ജപ്പാൻ കാൻസായി ഒസാക എക്സ്പോ 2025 ൽ തിളങ്ങി യുഎഇ

ജപ്പാൻ കാൻസായി ഒസാക എക്സ്പോ 2025 ൽ തിളങ്ങി യുഎഇ. ഉള്ളടക്കത്തിലും വാസ്തുവിദ്യയിലും പാരമ്പര്യവും നൂതനത്വവും സമന്വയിപ്പിക്കുന്ന യുഎഇ പവലിയൻ ‘ഭൂമിയിൽ നിന്ന് സൂക്ഷ്മമണ്ഡലത്തിലേക്ക്’ എന്ന പ്രമേയത്തിലാണ് ഒരുക്കിയിരിക്കുന്നത്.യുഎഇയുടെ മുദ്രയായ ഈന്തപ്പനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പരമ്പരാഗത അരീഷ് വാസ്തുവിദ്യയെ പുനർവ്യാഖ്യാനിക്കുന്ന ഘടനയാണിതിന്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോയും യുഎഇ പവലിയനും സന്ദർശിച്ചു. അദ്ദേഹത്തെ ജപാനിലെ യുഎഇ സ്ഥാനപതിയും പ്ലീനിപൊട്ടൻഷ്യറിയും കൻസാ എക്സ്പോ 2025 ലെ യുഎഇ പവലിയന്റെ കമ്മിഷണർ…

Read More

ചരിത്രത്തെ സങ്കുചിത താല്പര്യങ്ങൾക്കായി ദുർവ്യാഖ്യാനിക്കുന്ന കാലത്ത് എം.ജി.എസിന്റെ വിടവാങ്ങൽ വലിയ നഷ്ടമാണ്; അനുശോചിച്ച് മുഖ്യമന്ത്രി

ചരിത്ര പ്രമാണങ്ങളെ തേടിപ്പിടിച്ച് അവയെ സമഗ്രമായി അപഗ്രഥിച്ച് ശാസ്ത്രീയവും സത്യസന്ധവുമായി വ്യാഖ്യാനിക്കുന്ന ആഖ്യാന രീതിയാണ് എം.ജി എസ് നാരായണനെ വേറിട്ടു നിർത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോച കുറിപ്പിൽ പറഞ്ഞു. ഇന്ത്യൻ ചരിത്ര ഗവേഷണത്തിന് അമൂല്യ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു അദ്ദേഹം. ഭരണാധികാരികളും ഭാഷാപണ്ഡിതന്മാരും മറ്റും നടത്തിവന്ന ചരിത്രരചനയിൽ നിന്ന് തീർത്തും വ്യത്യസ്തമായ പാതയാണ് എം.ജി.എസ് വെട്ടിത്തുറന്നത്. ആ വഴിയിലൂടെയാണ് പിൽക്കാലത്ത് പ്രമുഖ ചരിത്രകാരന്മാർ പലരും സഞ്ചരിച്ചത്. ഐതിഹ്യങ്ങളെ അപ്പാടെ തള്ളിക്കളയാനല്ല, അവ നിർവഹിക്കുന്ന സാമൂഹിക ധർമ്മം…

Read More

സൗരോർജ അബ്രയുടെ രൂപകൽപന; ദുബൈ ആർ.ടി.എക്ക് അംഗീകാരം

സൗരോർജത്തിൽ പ്രവർത്തിക്കുന്ന അബ്രകളുടെ രൂപകൽപനയിൽ ദുബൈ റോഡ് ഗതാഗത അതോറിറ്റിക്ക് (ആർ.ടി.എ) അംഗീകാരം. രൂപകൽപനക്ക് ബൗദ്ധിക സ്വത്തവകാശ സർട്ടിഫിക്കറ്റാണ് ആർ.ടി.എ നേടിയെടുത്തത്. സാമ്പത്തികകാര്യ മന്ത്രാലയമാണ് ആർ.ടി.എ പൊതു ഗതാഗത വകുപ്പിലെ സമുദ്ര ഗതാഗത വിഭാഗത്തിന് സർട്ടിഫിക്കറ്റ് അനുവദിച്ചത്. രാജ്യത്ത് വ്യത്യസ്ത മേഖലകളിലെ കണ്ടുപിടിത്തങ്ങൾക്ക് ബൗദ്ധിക സ്വത്തവകാശ സർട്ടിഫിക്കറ്റ് നൽകിവരുന്നത് സാമ്പത്തികകാര്യ മന്ത്രാലയമാണ്.സർട്ടിഫിക്കറ്റ് ലഭിച്ചതോടെ ആർ.ടി.എക്ക് രൂപകൽപനയിൽ പ്രത്യേകമായ അവകാശമുണ്ടാകും. അതോടൊപ്പം ലൈസൻസ് നൽകുന്നതിനും ഫ്രാഞ്ചൈസികൾ അനുവദിക്കുന്നതിനുമുള്ള അവകാശവും അതോറിറ്റിക്ക് ലഭിക്കും. അതോടൊപ്പം സൗരോർജ അബ്രകൾ അടക്കമുള്ള ആസ്തികളുടെ…

Read More

വിമാനത്താവളത്തിൽ ‘അൺലിമിറ്റഡ് സ്മാർട്ട് ട്രാവൽ’ സംവിധാനം; നടപടിക്രമങ്ങൾ സെക്കന്റുകൾക്കുള്ളിൽ

ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ ഒരു പുതിയ യാത്ര സംവിധാനം നിലവിൽ വന്നു.’അൺലിമിറ്റഡ് സ്മാർട്ട് ട്രാവൽ’ എന്ന് പേരിട്ടിരിക്കുന്ന ഈ നൂതന പാസ്പോർട്ട് നിയന്ത്രണ സംവിധാനം തിരഞ്ഞെടുത്ത യാത്രക്കാർക്ക് യാതൊരുവിധ കാത്തുനിൽപ്പുമില്ലാതെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സഹായിക്കും. ജി ഡി ആർ എഫ് എ (ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ്) സംഘടിപ്പിച്ചുവരുന്ന എ ഐ കോൺഫറൻസിൽ, ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ആദ്യഘട്ടത്തിൽ…

Read More

ദുബൈ നഗരസഭയുടെ സർവേയിംഗ് പ്രവർത്തനങ്ങൾക്ക് ഉപഗ്രഹ സംവിധാനം

 ദുബൈ നഗരസഭയുടെ സർവേയിംഗ് പ്രവർത്തനങ്ങൾക്കും ത്രിമാന രൂപകൽപനകൾക്കും മറ്റും ഉപഗ്രഹ സംവിധാനം. ഇന്റർനാഷണൽ ജി എൻ എസ് എസ് സർവീസസിൽ (ഐ ജി എസ്) ചേരുന്ന യു എ ഇയിലെ ആദ്യ സർക്കാർ സ്ഥാപനമായി ദുബൈ നഗരസഭ മാറി. അടിസ്ഥാന സൗകര്യങ്ങളെയും നഗരാസൂത്രണ പദ്ധതികളെയും കുറിച്ചുള്ള ഗവേഷണ ഉൾക്കാഴ്ചകൾ സംയോജിപ്പിക്കുന്നതിലൂടെയും മികച്ചതും സുസ്ഥിരവുമായ നിർമാണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ദുബൈ നഗരസഭയുടെ തന്ത്രപരമായ ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിന് അംഗത്വം സംഭാവന ചെയ്യും. ഡിജിറ്റൽ ഇരട്ട ആവാസവ്യവസ്ഥയെയും ആഗോളതലത്തിൽ മുൻനിരയിലുള്ളതും ഉയർന്ന…

Read More

ദു​ബൈ​യി​ൽ വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ളി​ൽ വ​ൻ വ​ർ​ധ​ന

ദുബൈ എമിറേറ്റിൽ വാണിജ്യ വാഹനങ്ങളുടെ രജിസ്‌ട്രേഷനിൽ കഴിഞ്ഞ വർഷം 43 ശതമാനത്തിൻറെ വളർച്ച രേഖപ്പെടുത്തിയതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. വാഹനങ്ങൾ വാടകക്ക് നൽകുന്ന സ്ഥാപനങ്ങളുടെ എണ്ണത്തിൽ 33 ശതമാനത്തിൻറെ വർധനവും രേഖപ്പെടുത്തി. ദുബൈ ഇക്കണോമിക് അജണ്ടയായ ഡി 33യുടെ ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിനും സാമ്പത്തിക വാണിജ്യ മേഖലകളെ ശക്തിപ്പെടുത്തുന്നതിനുമായി ആർ.ടി.എ തുടർന്നുവരുന്ന ശ്രമങ്ങളെ തുടർന്നാണ് ഈ വളർച്ച കൈവരിച്ചതെന്ന് അധികൃതർ അറിയിച്ചു. ആർ.ടി.എ ലൈസൻസിങ് ഏജൻസിയുടെ കമേഴ്‌സ്യൽ ട്രാൻസ്‌പോർട്ട് ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെൻറിൻറെ കണക്കുകൾ അനുസരിച്ച്…

Read More

ഡെലിവറി ചാർജ് പുനഃസ്ഥാപിച്ച് കഫു

യു.എ.ഇയിലുടനീളം പെട്രോൾ, ഡീസൽ ഉൾപ്പെടെ ഇന്ധന വിതരണ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാക്കുന്ന കഫു ഡെലിവറി ചാർജ് പുനഃസ്ഥാപിച്ചു. ഏപ്രിൽ 24 വ്യാഴാഴ്ച രാവിലെ ആറ് മുതൽ ഡെലിവറി ചാർജുകൾ പ്രാബല്യത്തിൽ വന്നു. ഇതുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ കമ്പനി ഉപഭോക്താക്കൾക്ക് അയച്ചിട്ടുണ്ടെന്നാണ് വിവരം. ഇതനുസരിച്ച് 20 മിനിറ്റിനുള്ളിൽ ഇന്ധനം വീട്ടിലെത്തിക്കാൻ 20 ദിർഹമായിരിക്കും ഫീസ്. രണ്ട് മണിക്കൂറിനുള്ളിൽ ഇന്ധനം എത്തിക്കാൻ 16 ദിർഹം ഈടാക്കും. അർധരാത്രി 12 മുതൽ രാവിലെ ആറു വരെ ഓർഡർ ചെയ്താൽ 12…

Read More

16ാമത് ഷാർജ അന്താരാഷ്ട്ര കുട്ടികളുടെ വായനോത്സവത്തിന് പ്രൗഢമായ തുടക്കം

ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന 16ാമത് ഷാർജ അന്താരാഷ്ട്ര കുട്ടികളുടെ വായനോത്സവത്തിന് പ്രൗഢമായ തുടക്കം. ഷാർജ എക്‌സ്‌പോ സെൻററിൽ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. ഷാർജ ഉപഭരണാധികാരിയും ഷാർജ ബുക്ക് അതോറിറ്റി (എസ്.ബി.എ) ചെയർപേഴ്‌സനുമായ ശൈഖ ബുദൂർ അൽ ഖാസിമി, ആരോഗ്യ, പ്രതിരോധ വകുപ്പ് മന്ത്രി അബ്ദുർറഹ്‌മാൻ ബിൻ മുഹമ്മദ് അൽ ഉവൈസ്, ഈജിപ്ത് സാംസ്‌കാരിക മന്ത്രി ഡോ. അഹ്‌മദ്…

Read More

ഹൈബ്രിഡ് ഹെലിപോർട്ട് അബുദാബിയിൽ

രാജ്യത്തെ ആദ്യത്തെ ഹൈബ്രിഡ് ഹെലിപോർട്ട് അബുദാബിയിൽ ആരംഭിക്കും. സായിദ് തുറമുഖത്തെ അബുദാബി ക്രൂയിസ് ടെർമിനലിൽ ഹൈബ്രിഡ് ഹെലിപോർട്ടിന്റെ രൂപകല്പന അവതരിപ്പിച്ചു. ഹെലികോപ്റ്ററുകൾക്കും എയർടാക്‌സികൾക്കും ഒരുപോലെ വന്നിറങ്ങാവുന്ന വിധത്തിലാണ് ഹൈബ്രിഡ് ഹെലിപോർട്ടിന്റെ രൂപകല്പനയെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അധികൃതർ അറിയിച്ചു. അബുദാബി പോർട്ട്‌സ് ഗ്രൂപ്പ്, ഫാൽക്കൺ ഏവിയേഷൻ സർവീസസ്, ആർച്ചർ ഏവിയേഷൻ എന്നിവയുമായി സഹകരിച്ചാണ് ഹെലിപോർട്ട് വികസിപ്പിച്ചതെന്ന് ജിസിഎഎ അധികൃതർ വ്യക്തമാക്കി. ഹൈബ്രിഡ് അടിസ്ഥാനസൗകര്യങ്ങൾക്കായി നിയന്ത്രണമാനദണ്ഡങ്ങൾ വികസിപ്പിച്ചെടുത്ത ആദ്യത്തെ സിവിൽ ഏവിയേഷൻ അതോറിറ്റിയായി ജിസിഎഎ മാറിയെന്ന്…

Read More