ചൈനയിലെ ഷാങ്ഹായിലെ യുഎഇ എംബസി, ജിയാങ്സു, ഷെജിയാങ് പ്രവിശ്യകളിലും ഷാങ്ഹായ് നഗരത്തിലും കൊടുങ്കാറ്റ് വീശുന്ന സാഹചര്യത്തിൽ എമിറാത്തി പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.
പ്രാദേശിക അധികാരികൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെയും വ്യക്തിഗത സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കേണ്ടതിന്റെയും ആവശ്യകത ഔദ്യോഗിക പ്രസ്തവനയിൽ എംബസി വ്യക്തമാക്കി.
അടിയന്തര സാഹചര്യങ്ങളിൽ എംബസിയുമായി ബന്ധപ്പെടാൻ എമിറാത്തികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അതിനായി +971 800 24 അല്ലെങ്കിൽ +971 800 44444 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്. യുഎഇ എംബസിയുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി അപ്‌ഡേറ്റുകൾ അറിഞ്ഞിരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
പ്രതിസന്ധികളിലോ അടിയന്തര സാഹചര്യങ്ങളിലോ കോൺസുലാർ പിന്തുണ സാധ്യമാക്കുന്ന ‘ത്വാജുഡി’ സേവനത്തിൽ രജിസ്റ്റർ ചെയ്യാനും പൗരന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

