Headlines

തിരുവനന്തപുരത്ത് ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു

തിരുവനന്തപുരം പേട്ടയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു. തമിഴ്നാട് സ്വദേശികളായ വിനോദ് കണ്ണൻ, ഹരിവിശാലാക്ഷി എന്നിവരാണ് മരിച്ചത്. കൊല്ലം- തിരുനെൽവേലി ട്രെയിൻ ഇടിച്ചാണ് അപകടം. ഇന്ന് പുലർച്ചെ ഒരു മണിയോടുകൂടിയാണ് സംഭവം. ഇരുവരും മധുര സ്വദേശികളാണ്. ഗാർഡുമാരാണ് ട്രെയിൻ തട്ടിയ വിവരം പൊലീസിനെ അറിയിച്ചത്.

തുടർന്ന് പൊലീസ് പരിശോധന നടത്തിയപ്പോഴാണ് ഒരു പുരുഷന്റെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയത്.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും. ഇരുവരും സുഹൃത്തുക്കൾ ആണ് എന്നാണ് പൊലീസ് പറയുന്നത്.

Leave a Reply